ഉന്നാവ് സംഭവം: പ്രതിയായ എംഎല്‍എയെ ബിജെപി പുറത്താക്കി

 unnao case , kuldeep singh sengar , BJP , ബിജെപി , കുൽദീപ് സിംഗ് സെനഗര്‍ , ഉന്നാവ്
ലക്നൗ| Last Modified വ്യാഴം, 1 ഓഗസ്റ്റ് 2019 (14:38 IST)
ഉന്നാവ് പീഡനക്കേസിൽ ജയിലിൽ കഴിയുന്ന എംഎൽഎ കുൽദീപ് സിംഗ് സെനഗറിനെ ബിജെപി പുറത്താക്കി. നേരത്തെ സെനഗറിനെ പാർട്ടിയിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.


സംഭവത്തിൽ സുപ്രീം കോടതിയുടെ ഇടപെടലിന് പിന്നാലെയാണ് ഉത്തർ‍പ്രദേശിലെ ഉന്നാവ് സദറിൽ നിന്നുള്ള എംഎൽഎയായ സെനഗറിനെ പുറത്താക്കിയതായി ബിജെപി സംസ്ഥാനനേതൃത്വം അറിയിച്ചിരിക്കുന്നത്.

പെൺകുട്ടിക്കും കുടുംബത്തിനും ഉണ്ടായ അപകടത്തിൽ എംഎൽഎയ്ക്ക് പങ്കുണ്ടെന്ന് വിവരം പുറത്തു വന്നതിനെ തുടർന്ന് വ്യാപകപ്രതിഷേധമാണ് ബിജെപിക്കെതിരെ ഉയർന്നത്. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നിലവിൽ പോക്സോ വകുപ്പ് പ്രകാരം ജയിലിലാണ്.

അതിനിടെ, പെൺകുട്ടിക്ക് സുരക്ഷയൊരുക്കാൻ നിയമിക്കപ്പെട്ടിരുന്ന രണ്ടു വനിതാ ഉദ്യോഗസ്ഥരടക്കം മൂന്നു പൊലീസുകാരെയും സസ്പെന്‍ഡ് ചെയ്തു. ഉന്നാവ് പെൺകുട്ടിയുടെ അപകടത്തിന്റെ പശ്ചാത്തലത്തിൽ കൊലക്കുറ്റം ചുമത്തി സെനഗറിനും പത്തു പേർക്കുമെതിരെ സിബിഐ അന്വേഷണം ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :