വിശ്വേശ്വര്‍ ഹെഗ്ഡെ കഗേരി: കർണാടക നിയമസഭാ സ്പീക്കർ

ഇത് ആറാം തവണയാണ് അദ്ദേഹം നിയമസഭയില്‍ എത്തുന്നത്.

Last Modified ബുധന്‍, 31 ജൂലൈ 2019 (15:36 IST)
കര്‍ണാടക നിയമസഭാ സ്പീക്കറായി ബിജെപിയുടെ വിശ്വേശ്വര്‍ ഹെഗ്ഡെ കഗേരി തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭാ കൗണ്‍സില്‍ ഐകകണ്‌ഠ്യേനയാണ് കഗേരിയെ തെരഞ്ഞെടുത്തത്.

ഉത്തരകന്നഡ ജില്ലയിലെ സിര്‍സിയില്‍ നിന്നുള്ള നിയമസഭാംഗമാണ് വിശ്വേശ്വർ‍. ഇത് ആറാം തവണയാണ് അദ്ദേഹം നിയമസഭയില്‍ എത്തുന്നത്. 1994-99 കാലത്തും നിയമസഭാ സ്പീക്കറായിരുന്നു.

യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ കര്‍ണ്ണാടക നിയമസഭയില്‍ വിശ്വാസവോട്ട് നേടിയതിനു പിന്നാലെ സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാര്‍ രാജി വച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വിശ്വേശ്വര്‍ ഹെഗ്ഡെ കഗേരി ചുമതലയേറ്റത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :