ശ്രീനു എസ്|
Last Modified വെള്ളി, 19 ഫെബ്രുവരി 2021 (08:09 IST)
ഉന്നാവോ പെണ്‍കുട്ടികളുടെ മരണകാരണം വിഷം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ വനമേഖലയില്‍ രണ്ട് ദളിത് പെണ്‍കുട്ടികള്‍ മരിച്ചസംഭവത്തില്‍ ആറുപേരടങ്ങിയ ഉന്നത ഉദ്ദ്യോഗസ്ഥ സംഘം അന്വേഷണം ഏറ്റെടുത്തിരുന്നു. 13ഉം 16 വയസുള്ള പെണ്‍കുട്ടികളായിരുന്നു മരിച്ചത്.
പെണ്‍കുട്ടികളെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ബന്ധുവിനെ വീണ്ടും ചോദ്യം ചെയ്യും. പെണ്‍കുട്ടികളുടെ ശരീരത്തില്‍ ബാഹ്യ മുറിവുകള്‍ ഒന്നും തന്നെയില്ല. അതേസമയം കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ ഇവരോടൊപ്പം കണ്ടെത്തിയ മൂന്നാമത്തെ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.