ഉന്നാവ് പെൺകുട്ടിയുടെ നില ഗുരുതരം, അണുബാധ; അബോധാവസ്ഥ തുടരുന്നു

Last Modified വെള്ളി, 9 ഓഗസ്റ്റ് 2019 (11:34 IST)
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉന്നാവ് പെൺകുട്ടിക്ക് രക്തത്തിൽ ഗുരുതരമായ അണുബാധയെന്ന് ഡോക്ടർമാർ. പെൺകുട്ടിക്ക് ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല. അതിനാൽ വെന്റിലേറ്ററിൽ നിന്നും മാറ്റാനും സാധിക്കില്ല. അബോധാവസ്ഥ തുടരുകയാണ്.

തലയിലും നെഞ്ചിലും രക്തസ്രാവം ഉണ്ടായതും വാരിയെല്ലിനു പരിക്കേറ്റതും പെൺകുട്ടിയുടെ ആരോഗ്യനില അപകടത്തിലാക്കിയിരുന്നു. സുപ്രീം കോടതി നിർദേശ പ്രകാരമാണ് പെൺകുട്ടിയെ ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

അതേസമയം, യു പി എം എൽ എയ്ക്കെതിരെ ഉന്നാവ് പെൺകുട്ടി നൽകിയ പീഡന പരാതിയിൽ കേസെടുക്കുന്നത് സംബന്ധിച്ച് പൊലീസിന് വീഴ്ച പറ്റിയെന്ന് സിബിഐ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :