1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Trivandrum rape case

16 വയസുള്ള ഭിന്നശേഷിക്കാരനെ 30കാരിയായ വീട്ടമ്മ പീഡിപ്പിച്ചു, പരാതിയുമായി മാതാപിതാക്കൾ; സംഭവം നടന്നത് തിരുവനന്തപുരത്ത്

സ്ത്രീ
തിരുവനന്തപുരത്ത് 16വയസ്സുള്ള ഭിന്നശേഷിക്കാരനെ അയല്‍വാസിയായ വീട്ടമ്മ പീഡിപ്പിച്ചു. നെടുമങ്ങാട് കരിപ്പൂരിലാണ് സംഭവം. മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് പ്രതിയെ പൊലീസ് പിടികൂടി. കുട്ടിയുടെ അയല്‍വാസിയായ മുപ്പതുവയസുകാരിയായ ദിവ്യയാണ് പൊലീസിന്റെ പിടിയിലായത്. ദിവ്യയെ കോടതി റിമാന്‍് ചെയ്തു.
 
രണ്ട് ദിവസം മുമ്പാണ് സംഭവം. കുട്ടിയ്ക്ക് ശാരീരിക ബുദ്ധിമുട്ട് തോന്നിയതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
 
ഭര്‍ത്താവുമായി പിണങ്ങി ജീവിക്കുന്ന ദിവ്യ മൂന്ന് കുട്ടികളുടെ അമ്മ കൂടിയായ ദിവ്യ. സമീപവാസിയായ 60% ദിന്നശേഷിക്കാരനായ കുട്ടിയുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകയായിരുന്നു യുവതി. തുടര്‍ന്നായിരുന്നു പീഡനവും.
അടുത്ത ലേഖനം
ജീവിതകാലം മുഴുവൻ കാത്തിരുന്നത് ഈ ദിവസത്തിനായി, പ്രധാനമന്ത്രിക്ക് നന്ദി- മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സുഷമയുടെ ട്വീറ്റ്