കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന്‍റെ കാര്‍ അപകടത്തില്‍ പെട്ട് ഭാര്യയും പേഴ്‌സണല്‍ സെക്രട്ടറിയും മരിച്ചു

ജോണ്‍സി ഫെലിക്‍സ്| Last Updated: തിങ്കള്‍, 11 ജനുവരി 2021 (22:55 IST)
കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന്‍റെ കാര്‍ അപകടത്തില്‍ പെട്ട് ഭാര്യയും പേഴ്‌സണല്‍ സെക്രട്ടറിയും മരിച്ചു. ശ്രീപദ് നായിക്കിനും പരുക്കേറ്റിട്ടുണ്ട്.

കര്‍ണാടകയിലെ അങ്കോളയിലാണ് അപകടം നടന്നത്. കേന്ദ്രമന്ത്രി സഞ്ചരിച്ചിരുന്ന വാഹനം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.


യെല്ലാപൂരില്‍ നിന്ന് ഗോകര്‍ണയിലേക്കുള്ള യാത്രയ്‌ക്കിടെയായിരുന്നു അപകടം. കേന്ദ്രമന്ത്രി അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

നോര്‍ത്ത് ഗോവയില്‍ നിന്നുള്ള എം പിയാണ് 68കാരനായ ശ്രീപദ് നായിക്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :