ഉത്തരാഖണ്ഡ് പ്രളയത്തിന് കാരണം മനുഷ്യ വിസര്‍ജ്യമെന്ന് ഉമാ ഭാരതി

ഡെറാഡൂണ്‍| Last Modified ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (14:42 IST)
ഉത്തരാഖണ്ഡിലെ പ്രളയത്തിനു കാരണം കേദാര്‍നാഥ്‌ ക്ഷേത്രത്തിനു സമീപം ആളുകള്‍ വിസര്‍ജനം നടത്തുന്നതാണെന്ന്
കേന്ദ്ര ജലവിഭവ വകുപ്പു മന്ത്രി ഉമാഭാരതി.

ഒരു ദേശീയ മാധ്യമാണ്
സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡെറാഡൂണില്‍ ഒരു വിദഗ്‌ധ സമിതിയുമായുളള കൂടിക്കാഴ്‌ചക്കിടെയാണ്‌ മന്ത്രി അഭിപ്രായപ്രകടനം നടത്തിയത്.

നേരത്തെ ക്ഷേത്രത്തിനു സമീപത്തു കൂടി ഒഴുകുന്ന മന്ദാകിനി നദിയും സരസ്വതി നദിയും തീര്‍ക്കുന്ന പ്രകൃതിദത്തമായ അതിരിനുളളില്‍ 1982 കാലഘട്ടത്തില്‍ നിരോധനത്തെത്തുടര്‍ന്ന് മനുഷ്യമാലിന്യമില്ലായിരുന്നു ഉമാ ഭാരതി പറഞ്ഞു.

എന്നാല്‍ സമയം കടന്ന് പോയതോടെ ബിസിനസിനായി നിരീശ്വരവാദികള്‍ ഇവിടെയെത്തി ഇതാണ് പ്രളയത്തിന് കാരണമായത് ഉമാ ഭാര്‍തി കൂട്ടിചേര്‍ത്തു.മേഘവിസ്‌ഫോടനവും കനത്ത മഴയുമുണ്ടായതാണ് പ്രളയത്തിന് കാരണമായത് എന്നാല്‍ അടിസ്‌ഥാന കാരണം ക്ഷേത്രത്തിന് സമീപം ആളുകള്‍ വിസര്‍ജനം നടത്തുന്നതാണെന്നും ഉമാ ഭാരതി പറഞ്ഞു.ഉത്തരാഘണ്ഡ്‌ പ്രളയത്തില്‍ ആറായിരം പേര്‍ മരണപ്പെട്ടിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.












ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :