ന്യൂഡല്‍ഹി|
jibin|
Last Modified ബുധന്‍, 11 ജൂണ്‍ 2014 (12:44 IST)
പുണ്യ നദിയായ ഗംഗാ നദി മലിനപ്പെടുത്തുന്നവര്‍ക്ക് മൂന്നു ദിവസംതടവും 10, 000 രൂപ വരെ പിഴയും. ഈ കാര്യത്തില്‍ ജലവിഭവ വകുപ്പിന്റെ അംഗീകാരം ഉടന്‍ ലഭിക്കും. ഇതിനാല്‍
ഗംഗാ നദിയില്‍ തുപ്പിയും ചപ്പുചവറുകളിട്ട്
മലിനപ്പെടുത്തുകയും ചെയ്യുന്നത് കുറ്റകരമായി തീര്‍ന്നിരിക്കുകയാണ്.
ഗംഗാ പുനരുജ്ജീവനത്തിന്റെ ചുമതലയുള്ള ജലവിഭവ മന്ത്രി ഉമാഭാരതി മുഖ്യ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. രാജ്യത്ത് എല്ലായിടത്തും പ്രയോഗത്തില്‍ വരുത്താനുള്ള ഒരു മാതൃകയാണ് ഗംഗയില്‍ നിന്ന് തുടങ്ങുന്നതെന്നും ഉമാഭാരതി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് ഗംഗാ നദി വൃത്തിയാക്കും എന്നത് ബിജെപിയുടെ പ്രധാന വാഗ്ദാനമായിരുന്നു. അധികാരമേറ്റതിന് ശേഷം ഇതിനായി മോഡി ഇതിനായി പ്രത്യേകം വകുപ്പുണ്ടാക്കുകയും ചെയ്തു.