ഡൽഹിയിൽ മലയാളി ഉൾപ്പടെ രണ്ടു വിദ്യാർഥിനികളെ കാണാതായി

ഡൽഹിയിൽ മലയാളി ഉൾപ്പടെ രണ്ടു വിദ്യാർഥിനികളെ കാണാതായി

 students missing , greater noida , police , arrest , ഗ്രേറ്റര്‍ നോയ്ഡ , വിദ്യാർഥിനി , കാണാതായി , കുട്ടികൾ
ന്യൂഡൽഹി| jibin| Last Modified ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (15:41 IST)
ഡല്‍ഹി ഗ്രേറ്റര്‍ നോയ്ഡയില്‍ മലയാളിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെയും സഹപാഠിയായ
കൂട്ടുകാരിയേയും കാണാതായി. ഡൽഹി കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിനികളായ ഇരുവരെയും തിങ്കളാഴ്ച വൈകിട്ട് എട്ട് മുതലാണ് കുട്ടികളെ കാണാതായത്. സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

തിങ്കളാഴ്ച വൈകിട്ട് ഫോട്ടോസ്റ്റാറ്റ് എടുക്കാനും മറ്റു പഠനോപകരണങ്ങൾ വാങ്ങുന്നതിനുമായി സുഹൃത്തിനൊപ്പം താമസ സ്ഥലത്തിനടുത്തുള്ള കടയിലേക്ക് വിദ്യാര്‍ഥികള്‍ പോകുകയായിരുന്നു. വളരെനേരം കഴിഞ്ഞിട്ടും ഇരുവരെയും കാണാതായതോടെയാണ് ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിച്ചത്

കടയിൽ വന്ന് പുസ്തകം വാങ്ങിയതായി കടയുടമ പൊലീസിന് മൊഴി നൽകിയി. അതേസമയം, ഇവര്‍ ഫോട്ടോസ്റ്റാറ്റ് എടുത്തില്ലെന്നും റിപ്പോര്‍ട്ടുണ്ട്. കടയില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയതിന് പിന്നാലെയാണ് കുട്ടികളെ കാണാതായതെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :