പവര്‍കട്ട് വേളയില്‍ നവവധു കാമുകനൊപ്പം പോയി !

പവര്‍കട്ട് വേളയില്‍ നവവധു കാമുകനൊപ്പം പോയി; പിന്നെ സംഭവിച്ചത് ഇങ്ങനെ !

കോഴിക്കോട്| AISWARYA| Last Updated: തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (15:35 IST)
പ്രണയം സഫലമാക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്ന കമിതാക്കളെ പറ്റി കേട്ടിട്ടുണ്ടാകും. എന്നാല്‍ പവര്‍കെട്ട് വേളയില്‍ നവവധു കാമുകനൊപ്പം പോയത് ഇതാദ്യമായാണ്. ഗള്‍ഫിലായിരുന്ന കാമുകന്‍ കാമുകിയുടെ വിവാഹവിവരം അറിഞ്ഞ് നാട്ടിലെത്തി യുവതിയുമായി കടന്നു കളയുകയായിരുന്നു. നാടിനെ മൊത്തം ഞെട്ടിച്ച ഈ സംഭവം നടന്നത് കോഴിക്കോട് നാദാപുരത്താണ്.

ഒരുമാസം മുന്‍പ് വിവാഹിതയായ യുവതി
ഭര്‍തൃവീട്ടില്‍ നിന്ന് കാമുകനൊപ്പം പോകുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ആദ്യം ഭര്‍തൃവീട്ടുകാര്‍ക്ക് മനസിലായില്ല. തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ നാദാപുരം പൊലീസിന് പരാതി നല്‍കുകയായിരുന്നു. പിന്നീടുള്ള പൊലീസ് അന്വേഷണത്തില്‍ ഇവര്‍ അറസ്റ്റിലാകുകയും. പ്രണയം സംബന്ധിച്ച കാര്യങ്ങള്‍ പുറത്താകുകയും ചെയ്തു. ശേഷം വടകര കോടതിയില്‍ ഹാജറാക്കിയ ഇവരെ യുവതിയുടെ ഇഷ്ടപ്രകാരം പോകാന്‍ കോടതി അനുവദിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :