പാകി‌സ്താന് വേണ്ടി രഹസ്യസ്വഭാവമുള്ള 900 രേഖകൾ കൈമാറി, 2 സൈനികർ അറസ്റ്റിൽ

പ്രദീകാത്മക ചിത്രം
അഭിറാം മനോഹർ| Last Modified ചൊവ്വ, 6 ജൂലൈ 2021 (19:44 IST)
പഞ്ചാബിൽ രണ്ട് ചാരപ്രവർത്തനത്തിന് പിടിയിലായി. പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐയ്ക്കു വേണ്ടി ചാരപ്പണി ചെയ്യുകയും വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയും ചെയ്തവരെയാണ് പഞ്ചാബ് പോലീസ് പിടികൂടിയത്.

ശിപായിമാരായ ഹര്‍പ്രീത് സിങ്(23), ഗുര്‍ഭേജ് സിങ്(23) എന്നിവരാണ് അറസ്റ്റിലായത്. അമൃത്സറിലെ ചീച്ചാ സ്വദേശിയാണ് ഹര്‍പ്രീത് സിങ്. 19 രാഷ്ട്രീയ റൈഫിള്‍സ് അംഗമായ ഹര്‍പ്രീത് 2017ലാണ് സൈന്യത്തിൽ ചേർന്നത്. പുനിയനിലെ ടാന്‍ ടരണ്‍ സ്വദേശിയാണ് ഗുര്‍ഭേജ് സിങ്. 18 സിഖ് ലൈറ്റ് ഇന്‍ഫന്റ്‌റി അംഗമായ ഗുർഭേ‌ജ് 2015ലാണ് സൈന്യത്തിൽ ചേർന്നത്.

ഇന്ത്യൻ പട്ടാളത്തിന്റെ പ്രവർത്തനത്തെ സംബന്ധിച്ച് രഹസ്യസ്വഭാവമുള്ള 900-ത്തില്‍ അധികം രേഖകള്‍ ഇവര്‍ ഐ.എസ്.ഐയുമായി പങ്കുവെച്ചെതായി പഞ്ചാബ് ഡിജിപി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :