1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Truecaller Net Sales in India

ഈ വര്‍ഷത്തെ ആദ്യപാദത്തില്‍ ട്രൂ കോളറിന് ഇന്ത്യയില്‍ നിന്ന് ലഭിച്ചത് 23.3 മില്യണ്‍ ഉപഭോക്താക്കളെ!

Truecaller Net Sales
ഈ വര്‍ഷത്തെ ആദ്യപാദത്തില്‍ ട്രൂകോളറിന് ഇന്ത്യയില്‍ നിന്ന് ലഭിച്ചത് 23.3 മില്യണ്‍ ഉപഭോക്താക്കളെ. പ്രമുഖ കോളര്‍ ഐഡന്റിഫൈ ആപ്പാണ് ട്രൂ കോളര്‍. ചൊവ്വാഴ്ച വന്ന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഈ വര്‍ഷത്തെ ആദ്യപാദത്തില്‍ ട്രൂ കോളറിന്റെ സെയില്‍ എട്ടുശതമാനം വര്‍ധിച്ചിട്ടുണ്ട്. ട്രൂ കോളറിന്റെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്. ഇന്ത്യയില്‍ പ്രീമിയം സബ്‌സ്‌ക്രിപ്ഷനും പരസ്യങ്ങളും വര്‍ധിച്ചതായും കമ്പനി പറയുന്നു.
 
ആദ്യപാദത്തില്‍ ഇന്ത്യയിലെ മൊത്തവ്യാപാരം 316.8 മില്യണാണ്. കഴിഞ്ഞ വര്‍ഷം ഇതേസമയം മൊത്തവ്യാപാരം 292.2 മില്യണായിരുന്നു. ലോകത്ത് 383.4 മില്യണ്‍ ഉപഭോക്താക്കളാണ് ട്രൂകോളറിന് ആക്ടീവായിട്ടുള്ളത്. അതില്‍ 272.6 മില്യണും ഇന്ത്യയില്‍ നിന്നാണ്. 
അടുത്ത ലേഖനം
SSLC Results 2024 Live Updates: എസ്.എസ്.എല്‍.സി ഫലം അതിവേഗം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക, അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തില്‍