അനുബന്ധ വാര്‍ത്തകള്‍
- ലോക്‌സഭാ തിരഞ്ഞെടുപ്പ് മൂന്നാംഘട്ട വോട്ടെടുപ്പ് ഇന്ന്; അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ജനവിധി തേടുന്നു
- ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാളെ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത് പത്തുസംസ്ഥാനങ്ങളില്
- ഉത്തരാഖണ്ഡിലെ കാടുകളില്‍ കാട്ടുതീ: മൂന്ന് ദിവസത്തിനിടെ മരണപ്പെട്ടത് അഞ്ചുപേര്‍
- പൂഞ്ചില്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരാക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്
- Rahul Gandhi: റായ് ബറേലിയില്‍ ജയിച്ചാല്‍ വയനാട് ഉപേക്ഷിക്കും? ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാന്‍ ധാരണ
സമയം ലാഭിക്കുന്നു: 94 ശതമാനം ഇന്ത്യന്‍ സര്‍വീസ് പ്രൊഫഷണലുകളും എഐ ഉപയോഗിക്കുന്നതായി സര്‍വേ
94 ശതമാനം ഇന്ത്യന്‍ സര്‍വീസ് പ്രൊഫഷണലുകളും എഐ അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നതായി സര്‍വേ. എഐ തങ്ങളുടെ സമയം ലാഭിക്കാന്‍ സഹായിക്കുന്നതായി ഇവര്‍ കരുതുന്നതായി സര്‍വേയില്‍ പറയുന്നു. സെയില്‍സ് ഫോഴ്‌സിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. എഐ സാങ്കേതിക വിദ്യ ചിലവു ചുരുക്കാനും സഹായിക്കുന്നതായി പ്രൊഫഷണലുകള്‍ കരുതുന്നു.
സെയില്‍സ് ഫോഴ്‌സ് ഇന്ത്യ എംഡി അരുണ്‍കുമാര്‍ പരമേശ്വരന്‍ പറയുന്നത് ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എഐയുടെ നേട്ടകള്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നുവെന്നാണ്. വര്‍ധിച്ചുവരുന്ന ഉല്‍പാദന ക്ഷമത, ചെലവ് കുറയ്ക്കല്‍, മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവങ്ങള്‍ എന്നിവയ്‌ക്കെല്ലാം എഐ സഹായിക്കുന്നു. 30രാജ്യങ്ങളിലെ 5500 പ്രൊഫഷണലുകളിലാണ് സര്‍വേ നടത്തിയത്. ഇതില്‍ 300 പ്രൊഫഷണലുകള്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്.