ത്രിപുരയില്‍ ആക്രമണത്തിനിരയായി കോണ്‍ഗ്രസും; ഓഫീസ് ബിജെപി പിടിച്ചെടുത്തു - പ്രവര്‍ത്തകര്‍ക്ക് നേരെയും വ്യാപക ആക്രമണം

ത്രിപുരയില്‍ ആക്രമണത്തിനിരയായി കോണ്‍ഗ്രസും; ഓഫീസ് ബിജെപി പിടിച്ചെടുത്തു - പ്രവര്‍ത്തകര്‍ക്ക് നേരെയും വ്യാപക ആക്രമണം

  congress , tripura election , bjp , RSS , CPM , കോണ്‍ഗ്രസ് , സി പി എം , ബിജെപി , ത്രിപുര , പൂജന്‍ ബിശ്വാസ് , ബിജെപി ആക്രമണം
അഗര്‍ത്തല| jibin| Last Updated: ബുധന്‍, 7 മാര്‍ച്ച് 2018 (08:57 IST)
ഇടതു കോട്ടയായിരുന്ന ത്രിപുരയില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സംസ്ഥാനത്ത് ആക്രമണം അഴിച്ചുവിട്ട ബിജെപി സിപിഎമ്മിന് പുറമെ കോണ്‍ഗ്രസിനെതിരെയും നീങ്ങുന്നു.

കോണ്‍ഗ്രസിന്റെ കമാല്‍പൂര്‍ ഓഫീസ് ബലമായി പിടിച്ചെടുത്ത ബിജെപി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും ആക്രമണം ശക്തമാക്കിയതായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പൂജന്‍ ബിശ്വാസ് ട്വിറ്ററിലൂടെ അറിയിച്ചു.

“ കമാല്‍പൂര്‍ കോണ്‍ഗ്രസ് ഓഫീസ് ബിജെപി ബലയാമായി പിടിച്ചെടുത്തു. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു കൊള്ളൂ. ഒരു ദിവസം സംസ്ഥാനത്ത് നിന്ന് ബിജെപി തുടച്ചുനീക്കപ്പെടും. ഇതൊരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വാക്കാണ് ” - പൂജന്‍ ട്വീറ്റ് ചെയ്തു.

സംസ്ഥാനത്തെ പല കോണ്‍ഗ്രസ് ഓഫീസുകളും ബിജെപി പിടിച്ചെടുത്ത സാഹചര്യമാണ് ത്രിപുരയില്‍ ഇപ്പോഴുള്ളത്. നൂറ് കണക്കിന് സി പി എം ഓഫീസുകളും ബിജെപി പിടിച്ചെടുത്തു. സംസ്ഥാനത്ത് അക്രമം വ്യാപകമായതോടെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചുവെങ്കിലും ബിജെപി നേതൃത്വത്തിന്റെ അറിവോടെ ആക്രമണ സംഭവങ്ങള്‍ തുടരുകയാണ്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :