ന്യൂഡൽഹി|
jibin|
Last Updated:
ബുധന്‍, 7 മാര്‍ച്ച് 2018 (08:32 IST)
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തിരിച്ചടിയായ സാഹചര്യം നിലനില്‍ക്കെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു.
സിംഗപ്പൂര്‍,
മലേഷ്യ എന്നീ രാജ്യങ്ങളാണു രാഹുൽ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എട്ടിനു സിംഗപ്പൂരില്‍ എത്തുന്ന രാഹുല്‍ രണ്ടു ദിവസത്തെ പര്യടനത്തിനുശേഷം പത്തിനു മലേഷ്യയിൽ ഇറങ്ങും. രണ്ടു രാജ്യങ്ങളിലും ഇന്ത്യന്‍ വംശജരുടെ സമ്മേളനങ്ങളിൽ രാഹുൽ സംസാരിക്കും.
നേരത്തെ മേഘാലയ, നാഗാലാൻഡ്,
ത്രിപുര സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സമയത്ത് മുത്തശ്ശിയെ കാണാനായി ഇറ്റലിയിൽ പോയ രാഹുലിനെതിരെ വിമർശനമുയർന്നിരുന്നു.
പ്രതിസന്ധി ഘട്ടത്തില്‍ പ്രവര്‍ത്തകരെയും പാര്‍ട്ടിയേയും കൈവിടുന്ന നേതാവാണ് രാഹുല്‍ എന്നും ആരോപണമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം വിദേശ പര്യടനത്തിന് തയ്യാറെടുക്കുന്നത്.