സേലം|
aparna shaji|
Last Modified വ്യാഴം, 11 ഓഗസ്റ്റ് 2016 (07:14 IST)
സേലത്ത് നിന്നും ചെന്നൈയിലെക്ക്
ട്രെയിൻ വഴി കൊണ്ടുവന്ന പണം കവർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസിന് നിർണായക തെളിവ് ലഭിച്ചതായി സൂചന. കൊള്ളയടിക്കുന്നതിനായി തീവണ്ടിയുടെ മുകളിൽ ഉള്ള ദ്വാരം രണ്ടാഴ്ച മുൻപ് ഉണ്ടാക്കിയതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. റെയിൽവെ ജീവനക്കാരുടെ സഹായത്തോടെയാണ് ഇത് ചെയ്തിരിക്കുന്നതെന്നും റെയിൽവെ ഉദ്യോഗസ്ഥർ പൊലീസിനോട് പറഞ്ഞു.
പണം ട്രെയിനിൽ കൊണ്ടു വരുന്നുവെന്ന കാര്യം റെയിൽവെ ഉദ്യോഗസ്ഥർക്ക് മാത്രമേ അറിയത്തുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. വെന്റിലേഷന് സമീപമായാണ് തുളയുണ്ടാക്കിയത്. കവര്‍ച്ച നടത്തുമ്പോഴാണ് ഇങ്ങനെ ചെയ്തതെങ്കില്‍ ലോഹത്തിന്റെ ചെറുകഷ്ണങ്ങള്‍ കോച്ചിനുള്ളില്‍ വീണിരിക്കാം. എന്നാൽ അത്തരത്തിലൊന്നും ഫൊറൻസിക് വിദഗ്ധർക്ക് ട്രെയിനിൽ നിന്നും കണ്ടെത്താൻ ആയിട്ടില്ല.
അതേസമയം, പതിവിൽ കൂടുതൽ സമയം വിരുധാജലം സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ടതെന്ന കാര്യവും അന്വേഷിക്കും. സംഭവത്തിൽ റെയിൽവെ ജീവനക്കാരുടെ പങ്കും പൊലീസ് അന്വേഷിക്കും. റെയില്‍വേ യാര്‍ഡില്‍ ജീവനക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കും കടക്കാന്‍ അനുമതിയില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.