സുരക്ഷിത യാത്രയ്ക്ക് ഇനി റയി‌ല്‍‌വേയ്ക്കൊപ്പം ഐ‌എസ്‌ആര്‍‌ഒയുയുടെ കണ്ണുകളും

ന്യൂഡൽഹി| VISHNU N L| Last Modified തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (14:23 IST)
അടിക്കടി ഉണ്ടാകുന്ന ട്രയിന്‍ അപകടങ്ങള്‍ സുരക്ഷാ‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനിടെ അപകടങ്ങള്‍ കുറയ്ക്കാന്‍ ഇന്ത്യന്‍ റയില്‍‌വേ ബഹിരാകാശ ഏജന്‍സിയായ ഐ‌എസ്‌ആര്‍‌ഒയുമായി കൈകോര്‍ക്കുന്നു. അപകടങ്ങള്‍ ഒഴിവാക്കാന്‍ ജിയോമാപ്പിംഗ് സംവിധാനം റയില്‍‌വേയില്‍ ഏര്‍പ്പെടുത്താനാണ് ഐ‌എസ്‌ആര്‍‌ഒയുടെ തീരുമാനം.

ഇതിന്‍റെ ഭാഗമായി റെയിൽവേയുടെ എല്ലാ സ്‍റ്‍റേഷനുകളിലും ജിയോ-സെപഷ്യൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് സാറ്‍റലൈറ്‍റുകൾ വഴി ബന്ധിപ്പിക്കും. ട്രെയിൻ സഞ്ചരിക്കുന്ന വഴികളിലെ ഭൂവിവരവ്യവസ്ഥ ,ഒറ്‍റപ്പെട്ട സ്ഥലങ്ങളെ കുറിച്ചുള്ള വിവരം തുടങ്ങിയവ ജിയോ മാപ്പിംഗ് സംവിധാനത്തിലൂടെ അറിയാൻ സാധിക്കും

രാജ്യത്ത് നിലവിലുളള ട്രെയിനുകൾ, റെയിൽവേയുടെ കീഴിൽ വരുന്ന വർക്ക് ഷോപ്പുകൾ, മറ്‍റു അനുബന്ധ സ്ഥാപനങ്ങൾ, തുടങ്ങിയവയിൽ ഈ സംവിധാനം സ്ഥാപിക്കും. റിമോട്ട്
സെൻസിംഗ് സൗകര്യത്തിലൂടെ ആളില്ലാ ലെവൽ ക്രോസുകൾ, സുരക്ഷാ ഭീഷണി നേരിടുന്ന റെയിൽ പാളങ്ങൾ ,സിഗ്നലുകൾ ഇല്ലാത്ത റെയിൽവേ ക്രോസുകൾ എന്നിവ അതിവേഗം കണ്ടെത്താന്‍ സാ‍ധിക്കും.

ട്രെയിനുകളിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും കാര്യക്ഷമത കൂട്ടുന്നതിനും വേണ്ടി റെയിൽവേ കൈക്കൊണ്ട പുതിയ തീരുമാനമാണിത്. കടലാസ് മുക്ത ടിക്കറ്‍റിങ്ങ് സംവിധാനവും ജിയോ മാപ്പിംഗിലൂടെ
കൂടുതൽ കാര്യക്ഷമമാക്കും. ഇതുമായി ബന്ധപ്പെട്ട് ഐ‌എസ്‌ആറോയുമായി ഇന്ത്യന്‍ റയില്‍‌വേ ധാരണാ പത്രത്തില്‍ ഒപ്പിട്ടു. പുറ്റ്യ്ഹിയ സംവിംധാന എന്ന് നിലവില്‍ വരും എന്ന് തീരുമാനമായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :