1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Tokyo Olympics India News

ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തിന് രാഷ്ട്രപതിയുടെ ചായ സല്‍ക്കാരം ശനിയാഴ്ച

Tokyo Olympics
ടോക്യോ ഒളിമ്പിക്‌സ് 2020-ല്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തിന് രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് ചായ സല്‍ക്കാരം നല്‍കും. രാഷ്ട്രപതി ഭവനിലെ സാംസ്‌കാരിക കേന്ദ്രത്തില്‍ 2021 ഓഗസ്റ്റ് 14 നാണ് ചായസല്‍ക്കാരം നടത്തുക. ടോക്യോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് ഒരു സ്വര്‍ണം ഉള്‍പ്പെടെ ഏഴുമെഡലുകളാണ് ലഭിച്ചത്. ജാവലിങ് ത്രോയില്‍ നീരജ് ചോപ്രക്കാണ് സ്വര്‍ണം ലഭിക്കത്. ഇതുകൂടാതെ രണ്ടു വെള്ളിയും നാല് വെങ്കലവും ഇന്ത്യക്ക് ലഭിച്ചു.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 21,119 പേർക്ക് കൊവിഡ്, 152 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91