ജാർഖണ്ഡ്|
jibin|
Last Modified തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (14:57 IST)
കള്ളു കുടിച്ച് ആടിയാടി വരുന്ന കുടിയന്മാര്‍ക്ക് ഭീഷണിയായി പുള്ളി പുലി. ഷാപ്പില്‍ നിന്നിറങ്ങി വരുന്ന പുരുഷന്മാരെ മാത്രം തിരഞ്ഞുപിടിച്ചാണ് പുലി കൊന്നു തിന്നുന്നത്. ഇതുവരെ പതിമൂന്ന് കുടിയന്മാരെ പുലി അകത്താക്കിയ സ്ഥിതിക്ക് ഉത്തരാഖണ്ഡ് വനം വകുപ്പ് പുലിയെ നരഭോജിയായി പ്രഖ്യാപിച്ചു.
ജാർഖണ്ഡിലെ
കുമാവോൺ മലനിരകളിലെ ദിദിഹട്ട് മേഖലയിലാണ് പുള്ളി പുളി വില്ലനായിരിക്കുന്നത്. അമ്പതിലേറെ പേരെ പരുക്കേല്‍പ്പിക്കുകയും പതിമൂന്നോളം പേരെ കൊന്നു തിന്നുകയും ചെയ്ത പുലിയാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്.
മദ്യശാലയിൽനിന്ന് തിരികെ വീട്ടിലേക്ക് പോകുന്നവരാണ് ആക്രമിക്കപ്പെടുന്നവരെല്ലാം.
2012 ജനുവരിയിലാണ് പുലി നരവേട്ട തുടങ്ങിയത്. സിമാർ ഗ്രാമക്കാരനായ 46-കാരനെയാണ് പുലി ആദ്യം കൊന്നുതിന്നത്. അതേവർഷം അഞ്ചുപേരെക്കൂടി കൊന്നൊടുക്കിയ പുലി, 2013-ലും അഞ്ചുപേരെ ഭക്ഷണമാക്കി. ഇക്കൊല്ലം ഇതേവരെ രണ്ടുപേരാണ് പുലിക്ക് ഇരയായത്.
ഓഗസ്റ്റ് ഒന്നിന് 44 വയസ്സുള്ളയാളാണ് ഏറ്റവുമൊടുവിൽ കൊല്ലപ്പെട്ടത്. പുലിയുടെ ആക്രമണം പേടിച്ച് ഗ്രാമീണര്‍ നേരത്തെ വീട്ടിലെത്തുകയും. വനപ്രദേശത്തുകൂടി യാത്ര ചെയ്യുമ്പോൾ, കൂട്ടമായി പോകാനും കൈയിൽ ആയുധം കരുതാനും ഗ്രാമീണർ തീരുമാനിച്ചിരിക്കുകയാണ്. പുലിക്ക് പന്ത്രണ്ട് വയസെങ്കിലും കാണുമെന്നാണ് വനം വകുപ്പ് പറയുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.