ജയ്പൂര്‍|
Last Modified തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (13:46 IST)
അനധികൃത കശാപ്പുകാരില്‍ നിന്നും ലഭിക്കുന്ന പണം തീവ്രവാദത്തിനായാണ് ഉപയോഗിക്കുന്നതെന്ന് കേന്ദ്ര മന്ത്രി മനേക ഗാന്ധി.
ജയ്പൂരില്‍ ഒരു കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മനേക ഗാന്ധി.
ലോകത്തിലെ ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറുകയാണ് നമ്മള്‍ ചൈനയേക്കാള്‍ മൃഗങ്ങളെ കശാപ്പ് ചെയ്യുന്ന രാജ്യമായിമാറുന്നത് ആശങ്കാജനകമാണ് മനേക ഗാന്ധി പറഞ്ഞു.
ഉത്തര്‍ പ്രദേശ് പൊലീസിന് സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് അനധികൃത കശാപ്പുകാരില്‍ നിന്നും ലഭിക്കുന്ന പണം തീവ്രവാദത്തിനായാണ് ഉപയോഗിക്കുന്നതെന്നു വ്യക്തമാണെന്നും ബോംബ് നിര്‍മ്മിക്കാനും മനുഷ്യരെ കൊലപ്പെടുത്താനുമായാണ് ഈ പണം ഉപയോഗിക്കുന്നതെന്നും മനേക ഗാന്ധി പറഞ്ഞു.
ഇന്ത്യക്കാരാണ് ഈ
കച്ചവടത്തിലുള്ളത് ഒരു പ്രത്യേക സമൂഹത്തെ മാത്രം ഇതിന് കുറ്റപ്പെടുത്താനാകില്ല മനേക കൂട്ടിചേര്‍ത്തു.
രാജസ്ഥാനിലെ പലയിടങ്ങളിലും രാജസ്ഥാനിന്‍ പല സ്ഥലത്തും മാനിറച്ചി ലഭ്യമാണെന്ന കാര്യം തനിക്കറിയാമെന്നും
പാലിലും മായം ചേര്‍ത്തിട്ടുണ്ടെന്നും നമ്മള്‍ വിഷമാണ് കുടിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എന്‍.ജി.ഒമാരോടും മൃഗസംരക്ഷണ വോളന്രിയര്‍മാരോടും വനത്തെയും മൃഗസംരക്ഷണ നിയമത്തെയും പറ്റി പഠിക്കണമെന്നും മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത മുനിസിപ്പല്‍ അധികൃതരെ അറിയിക്കണമെന്നും മനേക ആഹ്വാനം ചെയ്തു.
മൃഗങ്ങള്‍ക്കെതിരെ യുള്ള ക്രൂരത അവസാനിപ്പിക്കാന്‍ സേവ് ആനിമല്‍സ് മൂവ്മെന്റില്‍ അംഗങ്ങളാകണമെന്നും ആവശ്യപ്പെട്ടു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.