ഭാര്യയില്ലാതെ ഹണിമൂണ്‍ ആഘോഷിച്ച് യുവാവ് മാതൃകയായി; കാര്യം അറിഞ്ഞതോടെ സുഷമാ സ്വരാജ് ഇടപെട്ടു

പാസ്‌പോര്‍ട്ട് നഷ്ടപ്പെടുത്തി; ഭാര്യയെ കൂട്ടാതെ ഹണിമൂണ്‍ ആഘോഷിച്ച് യുവാവ്

PRIYANKA| Last Updated: ബുധന്‍, 10 ഓഗസ്റ്റ് 2016 (17:43 IST)
വിവാഹം മുടങ്ങിയതോടെ തനിയെ ഹണിമൂണിന് പോയ റാണിയുടെ കഥ ക്വീന്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെ നമ്മള്‍ കണ്ടതാണ്. അതിനു ശേഷം യഥാര്‍ത്ഥ ജീവിതത്തില്‍ തനിച്ച് ഹണിമൂണ്‍ ആഘോഷിച്ച യുവതിയും വാര്‍ത്തകളില്‍ ഇടം പിടിച്ചു. ഇപ്പോഴിതാ ഭാര്യയില്ലാതെ ഹണിമൂണ്‍ ആഘോഷിച്ച യുവാവും നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ഫൈസാന്‍ പട്ടേല്‍ എന്ന യുവാവാണ് ഭാര്യ സനയ്ക്ക് പകരം സനയുടെ ഫോട്ടോ മാത്രം കൂട്ടിന് എടുത്ത് ഹണിമൂണിന് പോയത്. ഭാര്യ സ്വന്തം പാസ്‌പോര്‍ട്ട് നഷ്ടപ്പെടുത്തിയതോടെയാണ് ഫൈസാന്‍ യാത്രയില്‍ നിന്നും സനയെ ഒഴിവാക്കിയത്. സംഭവം അറിഞ്ഞതോടെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇടപെട്ട് സനയെ പിറ്റേന്ന് തന്നെ ഭര്‍ത്താവിന് അരികില്‍ എത്തിച്ചു.

കഴിഞ്ഞവര്‍ഷം അവസാനമാണ് ഫൈസാനും സനയും വിവാഹിതരായത്. എന്നാല്‍ ഈ വേനല്‍കാലം വരെ ഹണിമൂണ്‍ നീട്ടിവയ്ക്കാന്‍ ഇരുവരും തീരുമാനിച്ചു. ഇറ്റലിയിലേക്കും ഗ്രീസിലേയ്ക്കും ഹണിമൂണ്‍ തീരുമാനിച്ച് ടിക്കറ്റും എടുത്തു. ആഗസ്റ്റ് ആറിന് യാത്ര പുറപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് സനയുടെ പാസ്‌പോര്‍ട്ട് നഷ്ടമായി. യാത്രയ്ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായിരുന്നു. പണം തിരികെ കിട്ടില്ലെന്നും മനസിനായതോടെ തന്നെ ഫൈസാനെ യാത്രയ്ക്ക് പോകാന്‍ നിര്‍ബന്ധിച്ചു. ഭാര്യയുടെ ഫോട്ടോ പ്രിന്റ് ചെയ്‌തെടുത്ത് ഫൈസാന്‍ യാത്ര ആരംഭിച്ചു. പിന്നീട് വിമാനത്തിലും ഫൈസാന്‍ യാത്ര ചെയ്ത സ്ഥലങ്ങളിലുമെല്ലാം സനയുടെ ഫോട്ടോയ്‌ക്കൊപ്പം നിന്ന് ഫോട്ടോകള്‍ എടുത്തു.

'' honeymoon without honey'' എന്ന ഹാഷ് ടാഗോടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. മാത്രമല്ല, സനയുടെ പാസ്‌പോര്‍ട്ട് വേഗം ശരിയാക്കിത്തരണമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ സന്ദേശവും അയച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട മന്ത്രി പാസ്‌പോര്‍ട്ട് അടുത്ത ദിവസം തന്നെ ശരിയാക്കി നല്‍കാമെന്നും ഇതിനായി ഭാര്യയോട് തന്നെ ബന്ധപ്പെടാനും നിര്‍ദ്ദേശം നല്‍കി. പിന്നീട് വെറും രണ്ടു മണിക്കൂറുകള്‍ക്കുള്ളില്‍ സനയ്ക്ക് പാസ്‌പോര്‍ട്ട് ലഭിക്കുകയും പിറ്റേന്ന് തന്നെ സന ഇറ്റലിയില്‍ ഫൈസാന് അരികിലെത്തുകയും ചെയ്തു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :