നിയമസഭാ തെരഞ്ഞെടുപ്പ്: ലീഗിന് ഇരവിപുരത്തിനു പകരം ചടയമംഗലം

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ഇത്തവണ കൊല്ലം ജില്ലയിലെ ഇരവിപുരത്തിനു പകരം ചടയമംഗലത്താണ് മത്സരിക്കുന്നത് എന്ന് തീര്‍ച്ചയായി

തിരുവനന്തപുരം, മുസ്ലീം ലീഗ്, കൊല്ലം, ചടയമംഗലം thiruvananthapuram, muslim league, kollam, chadayamangalam
തിരുവനന്തപുരം| സജിത്ത്| Last Modified ബുധന്‍, 23 മാര്‍ച്ച് 2016 (09:54 IST)
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ഇത്തവണ കൊല്ലം ജില്ലയിലെ ഇരവിപുരത്തിനു പകരം ചടയമംഗലത്താണ് മത്സരിക്കുന്നത് എന്ന് തീര്‍ച്ചയായി. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് ഇരവിപുരത്ത് പരാജയപ്പെട്ടിരുന്നു.

ഇതിനൊപ്പം കഴിഞ്ഞ തവണ മത്സരിച്ച കുന്നമംഗലത്തിനു പകരം ബാലുശേരിയിലാണ് ലീഗ് സ്ഥാനാര്‍ത്ഥി മാറ്റുരയ്ക്കുന്നത്. ഈ രണ്ട് സീറ്റുകളുടെയും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് - ലീഗ് ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.

അതേ സമയം ഗുരുവായൂര്‍, കുറ്റ്യാടി എന്നീ മണ്ഡലങ്ങളില്‍ ലീഗ് സ്ഥാനാര്‍ത്ഥി തന്നെയാണ് യു.ഡി.എഫിനു വേണ്ടി മത്സരിക്കുക. അടുത്ത യു ഡി എഫ് യോഗത്തിനു മുമ്പ് തന്നെ സീറ്റ് വിഭജനം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്ന് കരുതുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :