എന്തുവന്നാലും മൂന്നാം മുന്നണിയ്ക്ക് പിന്തുണയില്ല: രാഹുല്‍ ഗാന്ധി

അമേഠി| VISHNU.NL| Last Modified ഞായര്‍, 4 മെയ് 2014 (09:55 IST)
എന്തുവന്നാലും
മൂന്നാംമുന്നണിയെ പിന്തുണയ്‌ക്കില്ലെന്ന്‌ കോണ്‍ഗ്രസ്‌ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ' ഞങ്ങള്‍ ഒരു മുന്നണിക്കും 272 സീറ്റ് തികയ്​ക്കാന്‍ ഞങ്ങളുടെ പിന്തുണയുണ്ടാവില്ല. തിരഞ്ഞെടുപ്പില്‍ ആവശ്യമായ സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നും രാഹുല്‍ പറഞ്ഞു.

മൂന്നാം മുന്നണിയെ പിന്തുണയ്​ക്കാന്‍ കോണ്‍ഗ്രസ്‌ നിര്‍ബന്ധിതമാകുമെന്ന സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബിജെപി അധികാരത്തിലെത്തുന്നത് തടയുന്നതിനായി മൂന്നാം മുന്നണിക്ക് നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് അഹമ്മദ് പട്ടേലും സല്‍മാന്‍ ഖുര്‍ഷിദും പറഞ്ഞിരുന്നു.

എന്നാല്‍ ഇതില്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും അതൃപ്തിന്‍പ്രകടിപ്പിക്കുകയും തള്ളിക്കളയുകയും ചെയ്തിരുന്നു. ഈ കാര്യത്തില്‍ പാര്‍ട്ടിയുടെ അഭിപ്രായമാണ് രാഹുല്‍ ഇപ്പൊള്‍ പറഞ്ഞിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ ഒന്നാമത്‌ എത്തുമെന്നും അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സീറ്റുകള്‍ കിട്ടുമെന്നും രാഹുല്‍ ആത്മവിശ്വാസവും പ്രകടിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :