‘ഒന്ന് അല്ലെങ്കില്‍ രണ്ട്, അതുമതി; മൂന്നാമതും കുഞ്ഞുണ്ടായാല്‍ ഇക്കാര്യങ്ങള്‍ നീക്കം ചെയ്യണം’ - നിർദേശവുമായി രാംദേവ്

രാജ്യത്തു ഗോവധവും മദ്യവും നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Last Modified തിങ്കള്‍, 27 മെയ് 2019 (13:23 IST)
ജനസംഖ്യാനിയന്ത്രണത്തിന്‌ പുതിയ മാര്‍ഗനിര്‍ദേശവുമായി യോഗാഗുരു ബാബാ രാംദേവ്‌. രാജ്യത്ത് അതിവേഗം വർധിക്കുന്ന ജനസംഖ്യ നിയന്ത്രിക്കുന്നതിനായി കുടുംബങ്ങളിൽ മൂന്നാമത് ജനിക്കുന്ന കുട്ടിക്ക് സർക്കാർ വോട്ടവകാശം നിഷേധിക്കണമെന്നാണ് ബാബാ രാംദേവിന്റെ പുതിയ നിർദേശം.

മൂന്നാമത്തെ കുഞ്ഞിനു വോട്ടവകാശം നല്‍കരുത്. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുവദിക്കരുത്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കരുത്. ഇതിനായി നിയമനിര്‍മാണം നടത്തണം. ഇല്ലെങ്കില്‍ അടുത്ത 50 കൊല്ലം കൊണ്ട് ഉണ്ടാവുന്ന ജനസംഖ്യാ വര്‍ധന നേരിടാന്‍ രാജ്യത്തിനാവില്ലെന്നാണ് ബാബാ രാംദേവിന്റെ വാദം. രാജ്യത്തു ഗോവധവും മദ്യവും നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സമ്പൂര്‍ണ മദ്യനിരോധനം കൊണ്ടുവരണം. ഗോരക്ഷാ പ്രവര്‍ത്തകരുടെ ആക്രമണങ്ങള്‍ നിര്‍ത്തലാക്കണമെങ്കില്‍ രാജ്യത്തു ഗോ വധം നിരോധിക്കണമെന്നും രാംദേവ് കൂട്ടിച്ചേർത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :