ജയില്‍ ശിക്ഷയിലൂടെ മാനസാന്തരം: മോഷണം നടത്തിയ വീടുകളില്‍ ത്രിവര്‍ണ്ണ പതാകയുമേന്തി കയറിയിറങ്ങി മാപ്പപേക്ഷിച്ച്‌ ഒരു കള്ളന്‍!

മോഷണം നടത്തിയ വീടുകളില്‍ ത്രിവര്‍ണ്ണ പതാകയുമേന്തി കയറിയിറങ്ങി മാപ്പപേക്ഷിച്ച്‌ ഒരു കള്ളന്

കള്ളന്, ജയില്‍, നിയമം thief, jail, law
സജിത്ത്| Last Modified വ്യാഴം, 12 മെയ് 2016 (14:51 IST)
ജയില്‍ ശിക്ഷ അനുഭവിച്ചവര്‍ക്ക് മാനസാന്തരം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതേതുടര്‍ന്ന് പലരും
നല്ലരീതിയില്‍ ജീവിതം നയിച്ചു വരുന്നതായി കണ്ടിട്ടും കേട്ടിട്ടുമുണ്ട്. എന്നാല്‍ ജയില്‍ ശിക്ഷയിലൂടെ മാനസാന്തരം ഉണ്ടാകുകയും തുടര്‍ന്ന് താന്‍ മോഷണം നടത്തിയ വീടുകളില്‍ പോയി മാപ്പപേക്ഷ നടത്തുകയും ചെയ്യുന്ന ഒരു കള്ളനെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇതാ അത്തരമൊരു കള്ളന്‍.

ഷിഗ്ലി ബസ്യ എന്നാണ് കള്ളന്റെ പേര്. ഇയാള്‍ക്കാണ് ജയില്‍ ശിക്ഷയിലൂടെ മാനസാന്തരം ഉണ്ടായത്. ജയിലില്‍ കഴിയുന്ന കാലത്ത് ഇയാള്‍ നിയമം പഠിച്ചിരുന്നു. ഈ പഠനമാണ് ഇത്തരമൊരു തീരുമാനത്തില്‍ കൊണ്ടെത്തിച്ചതെന്ന്
ബസ്യ പറഞ്ഞു.

നിയമപഠനത്തിലൂടെയാണ് മോഷണം എന്നത് ഒരു വലിയ തെറ്റാണെന്ന് തനിക്ക് തിരിച്ചറിവുണ്ടായത്. അതില്‍ പശ്‌ചാത്താപം തോന്നിയതിനാലാണ് താന്‍ മോഷണം നടത്തിയ എല്ലാ വീടുകളിലുമെത്തി തന്റെ തെറ്റിന്‌ മാപ്പപേക്ഷിക്കുന്നതെന്ന് ബസ്യ വ്യക്തമാക്കി‌.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :