സല്‍മാന്‍ ഖാന് ലഭിച്ച ശിക്ഷ അനിവാര്യമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം| Last Modified ബുധന്‍, 6 മെയ് 2015 (15:58 IST)
ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് ലഭിച്ച ശിക്ഷ അനിവാര്യമായിരുന്നുവെന്ന് നടന്‍ സുരേഷ് ഗോപി. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. സിനിമാ മേഖലക്കുണ്ടാകുന്ന നഷ്ടങ്ങളേക്കാള്‍ സമൂഹത്തിന് മാതൃകാപരമായ സന്ദേശം നല്‍കാനുള്ള ഉത്തരവാദിത്വം കോടതിക്കുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

മദ്യപിച്ച് വാഹനമോടിച്ച് ഒരാള്‍ മരിക്കാനിടയായ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് 5 വര്‍ഷം തടവ്. താരത്തിന്റെ പൊതുജീവിതം, സമാനമായ മുന്‍ കേസുകളിലെ വിധി, സാമൂഹ്യ സേവനം എന്നിവ പരിഗണിച്ചാണ് കോടതിയുടെ വിധി. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സല്‍മാനെതിരെ ആരോപിക്കപ്പെട്ടിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :