നുഴഞ്ഞുകയറാന്‍ തക്കം പാര്‍ത്ത് തീവ്രവാദികള്‍ അതിര്‍ത്തി പ്രദേശങ്ങളില്‍

ജയ്പൂര്‍| VISHNU.NL| Last Modified ശനി, 30 ഓഗസ്റ്റ് 2014 (16:20 IST)
പാക്കിസ്ഥാനില്‍ നിന്ന് പരിശീലനം നേടിയ തിവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിനായി തയ്യാറെടുത്തു നില്‍ക്കുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ രാജസ്ഥാന്‍ അതിര്‍ത്തിയില്‍ കൂടി ഇന്ത്യയിലേക്ക് കയറാനാണ് തീവ്രവാദികളുടെ പദ്ധതി.

ഇന്റലിജന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജസ്ഥാന്‍ എടിഎസ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അതിനിടെ രാജസ്ഥാന്‍ അതിര്‍ത്തിയില്‍ പട്രോളിം‌ഗ് നടത്തുന്ന ബി‌എസ്‌എഫ് സൈനികര്‍ പാക് നിയന്ത്രിത മേഖലകളില്‍ തീവ്രവാദികളെ കണ്ടതായുള്ള വാര്‍ത്തകളും പുറത്തുവന്നു.

15 പേരടങ്ങുന്ന സംഘമാണ് രാജസ്ഥാനിലേയ്ക്ക് നുഴഞ്ഞുകയറാന്‍ കാത്തിരിക്കുന്നത്. ജാഗ്രത നിര്‍ദ്ദേശത്തെതുടര്‍ന്ന് ബിഎസ്.എഫ് അതിര്‍ത്തിയില്‍ പട്രോളിംഗ് കര്‍ശനമാക്കി. ബിക്കനെര്‍, ജോധ്പൂര്‍, ബാര്‍മര്‍ എന്നിവിടങ്ങളിലാണ് പട്രോളിംഗ് കര്‍ശനമാക്കിയിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :