മൂന്നാറില്‍ തീവ്രവാദികള്‍ക്ക് താവളമൊരുക്കിയ ആള്‍ പിടിയില്‍

മൂന്നാര്‍| Last Modified വെള്ളി, 29 ഓഗസ്റ്റ് 2014 (10:54 IST)
ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്ക് താമസ സൗകര്യം ഒരുക്കിയ ആള്‍ പിടിയില്‍. ബീഹാറി സ്വദേശിയായ ജമീലാണ് പിടിയിലായത്. വര്‍ഷങ്ങളായി ഇയാള്‍ മൂന്നാറില്‍ താമസിച്ചു വരികയായിരുന്നു.

തീവ്രവാദികളായ വഖാസിനേയും തെഹ്സീന്‍ അക്തറിനേയുമാണ് ഇയാള്‍ സഹായിച്ചത്. തീവ്രവാദികള്‍ പിടിയിലായതോടെ ജമീല്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നു. കൂടുതല്‍ അന്വേഷണത്തിനായി ഇടുക്കി എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം മൂന്നാറിലെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :