ആംബുലൻസിൽ നാട്ടിലെത്തിക്കാൻ ആളൊന്നിന് 1,500 രൂപ, 20 തൊഴിലാളികളുമായി പോയ ആംബുലൻസ് പൊലിസ് പിടികൂടി

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 10 ഏപ്രില്‍ 2020 (08:04 IST)
മംഗളുരു: ലോക്‌ഡൗണിൽ മംഗളുരു നഗരത്തിൽ കുടുങ്ങിയ തൊഴിലാളികളെ അനധികൃതമായി നാട്ടിലെത്തിക്കാൻ ശ്രമിച്ച ആംബുലൻ പൊലീസ് പിടികൂടി. മംഗളുരുവിൽനിന്നും വിജയ പുരയിലേക്ക് 20 തൊഴിലാളുകളുമായി പോവുകയായിരുന്ന ആംബുലൻസാണ് പിടികൂടുയത്. ഓരോരുത്തരിൽനിന്നും 1500 രൂപയാണ് നട്ടിലെത്തീക്കുന്നതിന് ആംബുലൻസ് ഡ്രൈവർ ആവശ്യപ്പെട്ടത്.

ദാവണഗരെയിൽനിന്നും മംഗളുരുവിലേയ്ക്ക് രോഗിയുമായി എത്തിയ ആംബുലൻസ് ആണ് മടക്കയാത്രയിൽ അനധികൃതമായി ആളെ കയറ്റിയത്. ചിക്‌മംഗളുർ ബാലെഹൊണ്ണൂർ ചെക്പോസ്റ്റിൽ ആംബുലൻസ് പൊലീസ് പിടികൂടുകയായിരുന്നു. ആംബുലൻസിലെ രണ്ട് ഡ്രൈവർമാരടക്കം മുഴുവൻ പേരെയും എൻആർപുരയിൽ നിരീക്ഷണത്തിലാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :