മുംബൈ|
JOYS JOY|
Last Modified ചൊവ്വ, 14 ജൂലൈ 2015 (12:18 IST)
പ്രമുഖ സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദിന്റെ വീട്ടില്‍ റെയ്‌ഡ്. ചൊവ്വാഴ്ച രാവിലെയാണ് മുംബൈ ജുഹുവിലുള്ള ടീസ്തയുടെ വീട്ടില്‍ സി ബി ഐ
ഉദ്യോഗസ്ഥര്‍ റെയ്‌ഡ് നടത്തിയത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അനുമതി കൂടാതെ വിദേശഫണ്ട് സീകരിച്ചുവെന്ന കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്‌ഡ്.
പതിനാറംഗ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ജുഹുവിലെ വീട്ടില്‍ റെയ്‌ഡ് നടന്നത്.
കഴിഞ്ഞയാഴ്ച നിയമം ലംഘിച്ച് വിദേശഫണ്ട് സ്വീകരിച്ചതിന് തീസ്തയ്ക്കും തീസ്തയുടെ ഭര്‍ത്താവ് ജാവേദ് ആനന്ദ്, ബിസിനസുകാരനായ ഗുലാം മുഹമ്മദ് പെഷിമാം എന്നിവര്‍ക്കുമെതിരെ സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
സബ്രങ് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് പബ്ലിഷിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ മൂവരും ചേര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങാതെ ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്ന് 2.9 ലക്ഷം യു എസ് ഡോളറിന്റെ സംഭാവന സ്വീകരിച്ചുവെന്നാണ് കേസ്.