മധുര|
സജിത്ത്|
Last Modified ചൊവ്വ, 2 ജനുവരി 2018 (14:24 IST)
മുടി കൊഴിച്ചില്‍ മാറാത്തതില്‍ മനംനൊന്ത് യുവ എഞ്ചിനീയര്‍
ആത്മഹത്യ ചെയ്തു. മധുര ജയ്ഹിന്ദ്പുരം സ്വദേശിയായ ആർ. മിഥുൻ രാജ്(27)ആണ് ജീവനൊടുക്കിയത്. ബംഗളൂരുവിലെ ഒരു സോഫ്റ്റ്വെയർ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു മിഥുന്.
ത്വക്ക് രോഗമുണ്ടായതിനെതുടര്ന്ന് മുടി കൊഴിച്ചിൽ വർധിച്ചതിലുള്ള നിരാശയാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. മുടി കൊഴിച്ചിൽ തടയുന്നതിനായി രാജ് പല മരുന്നുകളും ഉപയോഗിച്ചു. എന്നാൽ ഫലം കാണാതിരുന്നതോടെ ജീവനൊടുക്കുകയായിരുന്നു.