aparna|
Last Modified ബുധന്‍, 20 ഡിസംബര്‍ 2017 (07:42 IST)
മകൻ മറ്റൊരു സമുദായത്തിൽ നിന്നും വിവാഹം കഴിച്ചതറിഞ്ഞ അച്ഛനും അമ്മയും സഹോദരിയും ജീവനൊടുക്കി. ഉദുമലൈയിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. കാന്തല്ലൂര്‍ കീഴാന്തൂര്‍ ഗ്രാമത്തിലെ സിടി മുരുകന്‍ (50), ഭാര്യ സിഎസ്. മുത്തുലക്ഷ്മി (45), മകള്‍ എം ഭാനുപ്രിയ (20) എന്നിവരാണ് ജീവനൊടുക്കിയത്.
വിഷം ഉള്ളില്‍ച്ചെന്നു മരിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഉദുമലയിലെ
സുബ്രഹ്മണ്യന്റെയും സുന്ദരിയുടെയും മകളായ മുത്തുലക്ഷ്മിയുമായുള്ള പാണ്ഡ്യരാജിന്റെ വിവാഹം ശനിയാഴ്ചയാണ് നടന്നത്. രജിസ്റ്റർ വിവാഹം ആയിരുന്നു. ഞായറാഴ്ചയാണ് മുരുകൻ ഇക്കാര്യം അറിയുന്നത്.
ഉദുമല്‍പ്പേട്ടയില്‍ എംഎസ്ഡബ്‌ള്യൂവിന് പഠിക്കുന്ന മകൾ ഭാനുപ്രിയയെ ഞായറാഴ്ച വൈകീട്ട് ഹോസ്റ്റലിൽ നിന്നും വിളിച്ചുകൊണ്ടുപോവുകയായിരുന്നുവെന്ന് അധികൃതർ പറയുന്നു. തിങ്കളാഴ്ച വൈകിട്ട് ബന്ധുവിനെ വിളിച്ച് മകന്‍ ഇതരസമുദായക്കാരിയെ വിവാഹം കഴിച്ചുവെന്നും തങ്ങള്‍ ജീവനൊടുക്കാന്‍ പോകുകയാണെന്നും പറഞ്ഞു.
ഇതേത്തുടര്‍ന്ന് മുരുകന്റെ സഹോദരന്‍ അച്യുതന്‍ മറയൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാൽ, ചൊവ്വാഴ്ച രാവിലെ ഒന്‍പതു മണിയോടെയാണ് മൂവരുടെയും മൃതദേഹം തീവണ്ടിപ്പാളത്തോടു ചേര്‍ന്നുള്ള പൊന്തക്കാട്ടിൽ നിന്നും കണ്ടെത്തിയത്.