ഇസ്ലാം കുട്ടികളെ പഠിപ്പിക്കുന്നത് ബോംബ് വയ്ക്കാനും സ്വയം പൊട്ടിത്തെറിക്കാനും: തസ്ലിമാ നസ്രിന്‍

ന്യൂഡല്‍ഹി| VISHNU N L| Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (15:52 IST)
ഇസ്ലാം കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത്‌ ബെല്‍റ്റ്‌ ബോംബ്‌ ധരിച്ച്‌ സ്വയം പൊട്ടിത്തെറിക്കുന്നതിനും കൗമാരക്കാരായ മുസ്ലിങ്ങളെ പഠിപ്പിക്കുന്നത്‌ സ്‌ഫോടനത്തിനായി ബോംബുകള്‍ കുഴിച്ചിടുന്നതിനും ആണെന്ന് വിവാദ ബംഗ്ലാദേശ് എഴുത്ത്കാരി തസ്ലിമാ നസ്രിന്‍. സ്വന്തം ട്വിറ്റര്‍ അക്കൌണ്ടിലാണ് തസ്ലിമ വിവാദമായ പരാമര്‍ശം ഉന്നയിച്ചത്.

2013ലെ ബോസ്‌റ്റണ്‍ മാരത്തോന്‍ സ്‌ഫോടന പരമ്പര കേസിനെക്കുറിച്ച്‌ സംസാരിക്കുകയായിരുന്നു അവര്‍. കേസിലെ മുഖ്യ പ്രതികളായ രണ്ടുപേരും നല്ലവരാണ്‌. എന്നാല്‍ ഇസ്ലാം പിന്മുറക്കാര്‍ ഇരുവരുടെയും മനസുമാറ്റിയെടുത്തു. അങ്ങനെയാണ്‌ ഇരുവരും കുറ്റക്കാരായത്‌ എന്ന് തസ്ലിമ ചൂണ്ടിക്കാണിക്കുന്നു.

ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ സ്വന്തമായി ക്ലോക്ക്‌ നിര്‍മിച്ചുകൊണ്ടു സ്‌കൂളിലെത്തിയ കുട്ടി ബോംബ്‌ ആണെന്ന്‌ തെറ്റിദ്ധരിച്ച അധ്യാപികയില്‍നിന്നും നടപടി നേരിട്ട സംഭവത്തിലും തസ്ലിമ നസ്രിന്‍ വിവാദ പ്രസ്‌താവന നടത്തിയിരുന്നു. മുസ്ലിം വിദ്യാര്‍ത്ഥിയുടെ കയ്യിലിരിക്കുന്ന ക്ലോക്കുകണ്ട്‌ അത്‌ ബോംബാണെന്ന്‌ അധ്യാപിക തെറ്റിദ്ധരിച്ചതില്‍ അത്ഭുതപ്പെടാനില്ലെന്നായിരുന്നു തസ്ലിമയുടെ ട്വീറ്റ്‌.

ട്വീറ്റ്‌ വൈറലായതോടെ തസ്ലിമ നസ്രിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉണ്ടായിരിക്കുന്നത്. മതഭ്രാന്തിയെന്ന് വരെ പലരും തസ്ലിമയെ വിശേഷിപ്പിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ ഇസ്ലാമിക് തീവ്രവാദികളുടെ ഭീഷണിയേ തുടര്‍ന്ന് തസ്ലിമ ഇപ്പോള്‍ ഇന്ത്യയിലാണ് താമസിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :