1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Tamilnadu School News

പ്രസവിച്ച ഉടനെ കുഞ്ഞിനെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി സ്‌കൂള്‍ പരിസരത്ത് ഉപേക്ഷിച്ചു; വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ പത്താം ക്ലാസുകാരനെതിരെ കേസ്

Tamilnadu
പ്രസവിച്ച ഉടനെ കുഞ്ഞിനെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി സ്‌കൂള്‍ പരിസരത്ത് ഉപേക്ഷിച്ചു. വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ പത്താം ക്ലാസുകാരനെതിരെ കേസെടുത്തു. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ പൂവനഗിരിയിലെ സ്‌കൂളിലാണ് സംഭവം. സ്‌കൂളിന് സമീപത്ത് നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. പിന്നാലെയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പെണ്‍കുട്ടി കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്ന് മനസ്സിലായത്. 
 
വിദ്യാര്‍ത്ഥികളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്. സ്‌കൂളിലെ കുളിമുറിയില്‍ പ്രസവിച്ച കുഞ്ഞിനെ സ്‌കൂള്‍ മതിലിനോട് ചേര്‍ന്ന് കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ പത്താംക്ലാസുകാരനെതിരെ കേസ് എടുത്തതായി പോലീസ് അറിയിച്ചു.
അടുത്ത ലേഖനം
പട്ടാമ്പിയില്‍ വിധിയെതിരായപ്പോള്‍ പ്രതി കോടതിയില്‍ നിന്നും മുങ്ങി