സ്വർണവില വീണ്ടും റെക്കോർഡിൽ, പവന് വർധിച്ചത് 400 രൂപ

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 11 ജൂണ്‍ 2020 (11:01 IST)
കഴിഞ്ഞ
കറച്ച് ദിവസങ്ങളായുള്ള വിലയിടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിൽ. പവന് 400 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,120 ആയി. ഗ്രാമിന് 50 രൂപ വർധിച്ച് 4,390 രൂപയാണ് വില. കഴിഞ്ഞദിവസം ഒരു പവന് 34,720 രൂപയായറുന്നു വില.

കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സ്വർണവിലയിൽ 1000 രുപയോളം ഇടിവ് ഉണ്ടായിരുന്നു. എന്നാൽ തിങ്കളാഴ്ച മുതൽ വില വർധന രേഖപ്പെടുത്തി തുടങ്ങി. ലോക്ദൗണിൽ മറ്റു നിക്ഷേപങ്ങൾ തകർച്ച നേരിട്ടതോടെ സുരക്ഷിതമ നിക്ഷേപമായി സ്വർണത്തിന് ലഭിച്ച സ്വീകാര്യതയാണ് വില 35,000 ലേക്ക് കുതിയ്ക്കാൻ കാരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :