1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Tamilnadu covid updates

തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതർ നാലുലക്ഷത്തിലേക്ക്, ഇന്ന് രോഗം സ്ഥിരീകരിച്ചത് 5958 കേസുകൾ

തമിഴ്‌നാട്
ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്ന് 5958 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5606 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതിൽ 94 വയസ്സായ വയോധികയും അവരുടെ 71 വയസ്സ് പ്രായമുളള മകളും ഉള്‍പ്പെടുന്നു. ഇന്ന് മാത്രം 118 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
 
ഇതുവരെ 3,97,261 പേർക്കാണ് തമിഴ്‌നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,38,060 പേരും രോഗമുക്തി നേടി. 6,839 പേരാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
അടുത്ത ലേഖനം
ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 69 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്