ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സ്ഥിരമാക്കാനൊരുങ്ങി ഇൻഫോസിസ്

ബെംഗളൂരു| അഭിറാം മനോഹർ| Last Modified ഞായര്‍, 28 ജൂണ്‍ 2020 (16:01 IST)
ബെംഗളൂരു: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ജീവക്കാർക്കേർപ്പെടുത്തിയ വർക്ക് ഫ്രം ഹോം സംവിധാനം സ്ഥിരമാക്കാനൊരുങ്ങി ഇൻഫോസിസ്.നിലവിലെ വർക്ക് ഫ്രം ഹോം സംവിധാനം വിജയകരമായതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ഇൻഫോസിസിന്റെ 39-ാം വാർഷിക സമ്മേളനത്തിൽ ഓഹരി ഉടമകളുമായി നടത്തിയ ചർച്ചയിൽ കൊവിഡിനെ തുടർന്നേർപ്പെടുത്തിയ വർക്ക് ഫ്രം ഹോം സംവിധാനം ജീവനക്കാരുടെ ഉല്പാദനക്ഷമതയെ ബാധിച്ചിട്ടില്ലെന്ന് ഇൻഫോസിസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ യു.ബി.പ്രവീൺ റാവു പറഞ്ഞു. അതിനാൽ തന്നെ ജീവനക്കാർക്ക് സൗകര്യപ്രദമായ വർക്ക് ഫ്രം ഹോം മാതൃക അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രതിസന്ധിയെ മറികടക്കാൻ കമ്പനിക്ക് സാധിച്ചത് 2,40,000 ജീവനക്കാരിൽ 93 ശതമാനം പേരും വീടുകളിൽ ഇരുന്ന് ജോലി ചെയ്തതുകൊണ്ടാണെന്ന് ഇൻഫോസിസ് ചെയർമാൻ നന്ദൻ നീലകേനി പറഞ്ഞു.നേരത്തെ ടാറ്റ കൺസൾട്ടൻസി സർവീസ് 2025 ആകുന്നതോടെ 75 ശതമാനം ജീവനക്കാരെയും സ്ഥിരമായി വർക്ക് ഫ്രം ഹോമിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. 4.48 ലക്ഷം ജീവനക്കാരാണ് ടിസിഎസിൽ ജോലി ചെയ്യുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :