ചെന്നൈ|
JOYS JOY|
Last Modified വ്യാഴം, 2 ജൂലൈ 2015 (11:48 IST)
തമിഴ്നാട്ടില്‍ ഇരുചക്രവാഹന യാത്രയ്ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി. ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് എതിരെ ബുധനാഴ്ച രാവിലെ ഏഴുമണി മുതല്‍ പൊലീസ് നടപടി കര്‍ശനമാക്കി. ട്രാഫിക് പൊലീസ് നടത്തിയ പ്രത്യേക പരിശോധനയില്‍ നഗരത്തില്‍ 1008 പേര്‍ക്കാണ് പിടി വീണത്.
ഇതില്‍ 452 വാഹനം കസ്റ്റഡിയില്‍ എടുത്തപ്പോള്‍ 556 പേരില്‍ നിന്ന് ലൈസന്‍സ്, വാഹനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ പിടിച്ചെടുത്തു. ഇവ തിരിച്ചു കിട്ടണമെങ്കില്‍ പുതിയ ഹെല്‍മെറ്റ് വാങ്ങി രസീത് അടക്കം കോടതിയില്‍ ഹാജരാക്കണം.
അതേസമയം, 90 ശതമാനം പേരും ഹെല്‍മെറ്റ് ധരിച്ചിരുന്നെന്ന് മധുര സിറ്റി പൊലീസ് കമ്മീഷണര്‍ ശൈലേഷ് കുമാര്‍ യാദവ് അറിയിച്ചു. നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ വ്യാപകമായി വാഹനപരിശോധന നടത്താനാണ് തീരുമാനം.
മധുരയില്‍ ഹെല്‍മെറ്റ് ധരിക്കാത്തതിന് 1001 പേരാണ് പിടിയിലായത്.