സ്കൂളിനകത്ത് ജീവനക്കാരിയുമായി ലൈംഗികബന്ധം, അധ്യാപകനെ വളഞ്ഞിട്ട് പിടികൂടി നാട്ടുകാർ

Last Modified വ്യാഴം, 12 സെപ്‌റ്റംബര്‍ 2019 (14:54 IST)
സ്കൂളിനകത്ത് ലൈംഗിക ബന്ധത്തിലേർപ്പെടുകയായിരുന്ന അധ്യാപകനേയും അംഗൺ‌വാടി ജീവനക്കാരിയേയും കൈയ്യോടെ പിടികൂടി നാട്ടുകാർ. തമിഴ്നാട് നാമക്കൽ എസ് ഉടുപ്പം സർക്കാർ സ്കൂളിലെ അധ്യാപകൻ ശരവണനെയാണ് നാട്ടുകാർ അംഗൻ‌വാടി ജീവനക്കാരിക്കൊപ്പം പിടികൂടിയത്.

പുദൻസദൈ സ്വദേശിയാണ് ശരവണൻ. വിദ്യാലയത്തിലെ പ്രവൃത്തി സമയം കഴിഞ്ഞ ശേഷമാണ് സംഭവം. ഇരുവരും തമ്മിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ബന്ധമുണ്ട്. ഇതു കണ്ടെത്തിയ വിദ്യാർത്ഥികൾ അധ്യാപകനെതിരെ രക്ഷിതാക്കലോട് പരാതി പറഞ്ഞിരുന്നു. ഇതേ തുടർന്ന് സംഭവ ദിവസം നാട്ടുകാരിൽ ഒരാൾ കാണാനിടയായതോടെയാണ് ഇരുവരേയും പൊക്കിയത്.

അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. മുതിർന്ന അധ്യാപകൻ കൂടെയായ ഇയാൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :