വെള്ളപ്പൊക്ക ദുരിതം നേരിട്ട തമിഴ്നാടിന് കേന്ദ്രസഹായം

ന്യൂഡല്‍ഹി| JOYS JOY| Last Modified വ്യാഴം, 19 നവം‌ബര്‍ 2015 (19:46 IST)
ദുരിതമഴ പെയ്‌ത തമിഴ്നാടിന് കേന്ദ്രസര്‍ക്കാരിന്റെ സഹായം. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തമിഴ്നാടിന്റെ സ്ഥിതി മുഖ്യമന്ത്രി ജയലളിത കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.

ഇതിനെ തുടര്‍ന്നാണ് കേന്ദ്രമന്ത്രി സഹായം വാഗ്ദാനം ചെയ്തത്. മഴക്കെടുതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘത്തെ നിയോഗിക്കണമെന്നും കാലതാമസമില്ലാതെ കേന്ദ്രസഹായം ലഭ്യമാക്കണമെന്നും ജയലളിത ആവശ്യപ്പെട്ടിരുന്നു.

വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടുണ്ടായ നാശനഷ്‌ടങ്ങളെക്കുറിച്ചുള്ള കണക്കെടുപ്പ് സംസ്ഥാന സര്‍ക്കാര്‍ ഉടനടി പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും. ചെന്നൈ,തിരുവല്ലൂര്‍, കാഞ്ചീപുരം, കുഡ്ഡലൂര്‍ എന്നീ ജില്ലകളില്‍ മഴക്കെടുതികള്‍ രൂക്ഷമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :