സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഗോഡ്‌സെ ആണെന്ന് കമല്‍ഹാസന്‍; ഇത് തീക്കളിയാണ് ബിജെപി

 kamal haasan , bjp , tamilnadu , godse comment , നാഥൂറാം ഗോഡസെ , ബിജെപി , മക്കള്‍ നീതിമയ്യം
ചെന്നൈ| Last Modified തിങ്കള്‍, 13 മെയ് 2019 (15:37 IST)
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഗാന്ധി ഘാതകനായ നാഥൂറാം ഗോഡസെയാണെന്ന് തുറന്നടിച്ച നടനും മക്കള്‍ നീതിമയ്യം നേതാവ് കമല്‍ ഹാസനെതിരെ ബിജെപി.

മതത്തിന്റെ പേരില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് കമല്‍ ശ്രമിക്കുന്നത്. അദ്ദേഹത്തെ അറസ്‌റ്റ് ചെയ്യുകയാണ് വേണ്ടതെന്നും ബിജെപി വ്യക്തമാക്കി

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനത്തിന് കമല്‍ ഹാസനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാന്‍ അപകടകരമായ തീക്കളിയാണ് കമല്‍ഹാസന്‍ നടത്തുന്നതെന്ന് ബിജെപി തമിഴ്‌നാട് അധ്യക്ഷ തമിഴ്‌സൈ സൗന്ദര്‍രാജന്‍ പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഒരു ഹിന്ദുവായിരുന്നുവെന്നും അയാളുടെ പേര് നാഥൂറാം ഗോഡ്‌സെ എന്നാണെന്നുമാണ് അറവകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഭാഗമായി നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ കമല്‍ പറഞ്ഞത്.


ഗോഡ്‌സെയില്‍ നിന്നാണ് പ്രശ്നങ്ങളുടെയെല്ലാം തുടക്കം. എല്ലാവര്‍ക്കും തുല്ല്യത ഉറപ്പാക്കുന്ന ഇന്ത്യയാണ് തന്‍റെ സ്വപ്‌നം. മുസ്ലീങ്ങള്‍ നിരവധി ഉള്ള സ്ഥലമായതുകൊണ്ടല്ല താനിതു പറയുന്നതെന്നും കമല്‍ ഹാസന്‍ വിശദീകരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :