ബിജെപിയെ പിന്തുടരുന്നവരുടെ എണ്ണം 110 ലക്ഷം; കോണ്‍ഗ്രസും രാഹുലും ബഹുദൂരം പിന്നില്‍

  bjp , congress , Rahul ghandhi , narendra modi , മോദി , രാഹുല്‍ ഗാന്ധി , ബിജെപി , കോണ്‍‌ഗ്രസ്
ന്യൂഡല്‍ഹി| Last Modified ശനി, 11 മെയ് 2019 (17:03 IST)
രാഷ്‌ട്രീയ പോര് ശക്തമായിരിക്കെ ട്വിറ്ററില്‍ പിൻതുടരുന്നവരുടെ എണ്ണത്തില്‍ കുതിച്ചുയർന്ന് ബിജെപി. ഫോര്‍ ഇന്ത്യ എന്ന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടാണ് 11 മില്യണ്‍(110 ലക്ഷം) ഫോളോവേഴ്‌സിനെ സ്വന്തമാക്കിയത്.

ബിജെപി ഐടി സെല്‍ ചുമതലയുള്ള അമിത് മാള്‍വ്യയാണ് ഇക്കാര്യം പുറത്തുവിട്ടത്. തങ്ങള്‍ക്ക് ഇതൊരു പ്രധാനനാഴികക്കല്ലാണെന്നാണെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.

കോൺഗ്രസിനെക്കാൾ ഇരട്ടിയിലധികം ഫോളോവേഴ്സാണ് ഇപ്പോൾ ബിജെപിക്കുള്ളത്. കോൺഗ്രസിനെ ട്വിറ്ററിൽ പിന്തുടരുന്നവർ 5.14 മില്യണ്‍ മാത്രമാണ്.

ട്വിറ്ററിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലോക നേതാക്കളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം സ്ഥാനത്താണ്. ബറാക് ഒബാമ, ഡോണൾഡ് ട്രംപ് എന്നിവർക്കു പിന്നിലായാണ് മോദിയുടെ സ്ഥാനം. 47.2 കോടി ഫോളോവേഴ്സാണ് മോദിക്കുള്ളത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് 94 ലക്ഷം ഫോളോവേഴ്സും.

ഫേസ്‌ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നീ സമൂഹ മാധ്യമങ്ങളില്‍ മൊത്തം 110,912,648 പേരാണ് മോദിയെ പിന്തുടരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :