ചെന്നൈ|
aparna shaji|
Last Modified ബുധന്‍, 13 ജൂലൈ 2016 (12:08 IST)
എന്തിനെന്റെ മകളെ കൊന്നു?. തന്റെ മകളുടെ ഘാതകനെ നേരിൽകണ്ടപ്പോൾ സ്വാതിയുടെ അച്ഛന്റെ ആത്മനിയന്ത്രണം വിട്ടുപോയി. ചെന്നൈ നുങ്കംപാക്കം റെയിൽവെ സ്റ്റേഷനിൽ വെച്ച് കൊലചെയ്യപ്പെട്ട സ്വാതിയുടെ അച്ഛൻ സന്താന ഗോപാലകൃഷ്ണൻ കഴിഞ്ഞ ദിവസം കൊലപാതകിയായ രാംകുമാറിനെ നേരിൽ കണ്ടിരുന്നു. ചെന്നൈയിലെ ജയിലിൽ വെച്ച് നടത്തിയ തിരിച്ചറിയിൽ പരേഡിലാണ് ഗോപാലകൃഷ്ണൻ രാംകുമാറിനെ തിരിച്ചറിഞ്ഞത്.
സ്വാതിയുടെ അച്ഛനോടൊപ്പം റെയിൽവെ സ്റ്റേഷനിലെ പുസ്തക കച്ചവടക്കാരനും രാംകുമാറിനെ തിരിച്ചറിഞ്ഞിരുന്നു. കുറച്ച് മാസങ്ങൾ
രാംകുമാർ സ്വാതിയുടെ വീടിനടുത്ത് താമസിച്ചിരുന്നു. ഈ സമയങ്ങളിൽ രാംകുമാറിനെ സ്വാതിയുടെ അച്ഛന് പരിചയമുണ്ടായിരുന്നു. ഇതാണ് തിരിച്ചറിയലിന് സഹായിച്ചത്.
പ്രണയാഭ്യർത്ഥന നിരസിച്ചതിനാണ് രാംകുമാർ സ്വാതിയെ കൊലപ്പെടുത്തിയത്. മുഖത്തും കഴുത്തിനും വെട്ടേറ്റ സ്വാതി രക്തംവാർന്നാണ് മരിച്ചത്. മറ്റു യാത്രക്കാർ നോക്കി നിൽക്കവെയാണ് സ്വാതി കൊല ചെയ്യപ്പെട്ടത്. പൊലീസിന്റെ പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ രാംകുമാർ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.