സ്വദേശി എന്നാൽ വിദേശ ഉത്‌പന്നങ്ങൾ ബഹിഷ്‌കരിക്കലല്ല- മോഹൻ ഭാഗവത്

അഭിറാം മനോഹർ| Last Modified വ്യാഴം, 13 ഓഗസ്റ്റ് 2020 (12:20 IST)
സ്വദേശി എന്നാൽ എല്ലാ വിദേശ ഉത്‌പന്നങ്ങളും ബഹിഷ്‌കരിക്കലല്ല അർത്ഥമാക്കുന്നതെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സാങ്കേതികവിദ്യകളോ പ്രാദേശികമായി ലഭ്യമല്ലാത്ത വസ്തുക്കളോ മാത്രമേ ഇറക്കുമതി ചെയ്യാവൂ എന്നും മോഹൻ ഭാഗവത് വ്യക്തമാക്കി.

ആഗോളവത്‌കരണം ആവശ്യമായ ഫലങ്ങൾ തന്നില്ലെന്നും ഒരു സാമ്പത്തിക മാതൃക എല്ലായിടത്തും ഒരേപോലെ
ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും കോവിഡ് മഹാമാരി ക്ഷണിച്ചുവരുത്തിയതാണ് ഫലമെന്നും മോഹൻ ഭാഗവത് പറഞ്ഞു.എല്ലാവരും ലോകത്തെ ഒരു വിപണിയായല്ല, ഒരു കുടുംബമായി കണക്കാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊവിഡ് പശ്ചാത്തലത്തിൽ സ്വാശ്രയത്വത്തിന്റെയും സ്വദേശിവല്‍ക്കരണത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :