സുവര്‍ണ ക്ഷേത്രത്തില്‍ സംഘര്‍ഷം; 12 പേര്‍ക്ക് പരിക്ക്

അമൃത്സര്‍| VISHNU.NL| Last Modified വെള്ളി, 6 ജൂണ്‍ 2014 (11:34 IST)
പഞ്ചാബിലെ സിഖ് മതസ്ഥരുടെ കേന്ദ്രമായ അമൃത്സറിലെ സുവര്‍ണ്ണക്ഷേത്ര്ത്തില്‍ സിഖ് മതത്തിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. പതിഞ്ചോളം പേര്‍ക്ക് പരിക്കേറ്റതായാണ് സൂചന. ശിരോമണി അകാലിദളിന്റെ അമൃത്സര്‍ ഘടകവും അകാല്‍ തക്ത് വിഭാഗവും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

1984ലെ ഓപ്പറേഷന്‍ ബ്ളൂസ്റ്റാറിന്റെ മുപ്പതാമത് വാര്‍ഷിക ദിനം ആചരിക്കുന്നതിനിടെയാണ് ശിരോമണി അകാലിദള്‍ പ്രവര്‍ത്തകരും അകല്‍ തക്‌ത് വിഭാഗവും തമ്മില്‍ ആദ്യം സംസാരിക്കുന്നതിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്.

ആദ്യം സംസാരിക്കണമെന്ന് ശിരോമണി അകാലിദളിന്റെ സിമ്രാന്‍ജീത് സിംഗ് ശഠിക്കുകയും അകല്‍ തക്‌ത് വിഭാഗം നേതാവില്‍ നിന്ന് മൈക്ക് തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് ഇരു വിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്. വാളുകളും,​ കന്പുകളുമായി ഇരു വിഭാഗവും ഏറ്റുമുട്ടുകയായിരുന്നു.


സ്ഥലത്ത് കൂടുതല്‍ പൊലീസ് എത്തിയിട്ടുണ്ട് എങ്കിലും സംഘര്‍ഷം നിയന്ത്രിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ലെന്നാണ് വാര്‍ത്തകള്‍. എങ്കിലും സുവര്‍ണ്ണക്ഷേത്രത്തിന്റെ ചുറ്റും പൊലീസ് കനത്ത വലയം ഉണ്ടാ‍ക്കിയിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ സുവര്‍ണ്ണക്ഷേത്രത്തിലേക്ക് എത്തുന്നത് തടയുന്നതിനായാണിത്. പ്രദേശത്തെ കടകള്‍ പൊലീസ് അടപ്പിച്ചിട്ടുണ്ട്. പ്രശ്നം കൂടുതല്‍ കുഴപ്പത്തിലേക്ക് പോകുന്നത് തടയുന്നതിനായാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :