കാശ്‌മീർ പിടിച്ചെടുക്കാമെന്ന സ്വപ്‌നം മനസിൽ വച്ചാൽ മതി; പാകിസ്ഥാനെ ഒറ്റപ്പെടുത്തണമെന്ന്​ സുഷമ സ്വരാജ്​​ യുഎന്നിൽ

ഭീകരത പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണം: പാകിസ്ഥാനെതിരെ സുഷമ യുഎന്നിൽ

sushma swaraj , sushma speech , UN , pakistan india relations , narendra modi , sushma , jammu kashmir , jammu , പാകിസ്ഥാന്‍ , ഇന്ത്യ , കശ്‌മീര്‍ , ഭീകരത , ഉറി ആക്രമണം , സുഷമ സ്വരാജ് , ഇന്ത്യ
ന്യൂയോർക്ക്​| jibin| Last Modified തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2016 (20:13 IST)
പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനെ ലോകം ഒറ്റപ്പെടുത്തണമെന്ന ആഹ്വാനവുമായി യുഎന്നിൽ. ഇന്ത്യയുടെ അഭിവാജ്യ ഘടകമായ കാശ്‌മീർ പിടിച്ചെടുക്കാമെന്ന പാകിസ്ഥാന്റെ സ്വപ്‌നം മനസിൽ വച്ചാൽ മതി. ചില രാജ്യങ്ങൾ ഭീകരത ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യുന്നുണ്ടെന്നും സുഷമ യുഎന്നിൽ വ്യക്​തമാക്കി.



ഭീകരവിരുദ്ധ പോരാട്ടങ്ങളിൽ പങ്കാളികളാകാത്തവരെ ഒറ്റപ്പെടുത്തണം. ഇത്തരം രാജ്യങ്ങൾക്കു ലോകത്തു സ്ഥാനമുണ്ടാകില്ല. ഭീകരത മനുഷ്യാവകാശ ലംഘനമാണ്​. സമാധാനമില്ലാതെ ലോകത്ത്​ സമൃദ്ധിയുണ്ടാവില്ല. ദാരിദ്ര്യമാണ്​ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും സുഷമ പറഞ്ഞു.

കശ്മീർ എക്കാലവും ഇന്ത്യയുടേതായിരിക്കും. കശ്മീരിനെ ഇന്ത്യയിൽനിന്ന് ആർക്കും വേർപ്പെടുത്താനാകില്ല. പാകിസ്ഥാനോട് സൗഹൃദം കാട്ടിയപ്പോൾ തിരികെ കിട്ടിയത് ഭീകരതയാണ്. പത്താൻകോട്ടും ഉറിയും അതിന് ഉദാഹരമാണ്. ഇതിനെല്ലാം ഇന്ത്യയുടെ പക്കൽ തെളിവുകളുണ്ടെന്നും സുഷമ്മ ചൂണ്ടിക്കാട്ടി. പാകിസ്ഥാന്റെ
പേരെടുത്തു പറഞ്ഞായിരുന്നു അവരുടെ
പ്രസംഗം.

ഭീകരവാദത്തിനും ഭീകരർക്കും സാമ്പത്തിക സഹായം നൽകുന്നത് ആരാണ്. ഭീകരർക്ക് അഭയം നൽകുന്നത് ആരാണ്? ഭീകരവാദത്തെ വേരോടെ പിഴുതുകളയണം. മാനവികതയ്ക്കെതിരെയുള്ള ഏറ്റവും വലിയ ഭീഷണിയാണ് ഭീകരവാദം. ബലൂചിസ്ഥാനിലെ ക്രൂരതകളെക്കുറിച്ച് പാകിസ്ഥാൻ ആത്മപരിശോധന നടത്തണമെന്നും സുഷമ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :