ന്യൂഡൽഹി|
jibin|
Last Modified തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2016 (19:29 IST)
ഇന്ത്യ ആക്രമിച്ചാല്‍ പാകിസ്ഥാന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് പേരു വെളിപ്പെടുത്താത്ത പാക്
നയതന്ത്രജ്ഞൻ. പാകിസ്ഥാനെ രാജ്യാന്തരതലത്തിൽ ഒറ്റപ്പെടുത്താനോ ആക്രമിക്കാനോ ഇന്ത്യക്ക് കഴിയില്ല. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യക്കാകും കൂടുതല്‍ നാശനഷ്‌ടങ്ങള്‍ ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധമുണ്ടായാല്‍ സമ്പദ്‍വ്യവസ്ഥ നശിക്കുമെന്ന് ഇന്ത്യക്ക് അറിയാം. അതിനാല്‍ ഒരു യുദ്ധത്തിന് ഒരിക്കലും അവര്‍ ഒരുങ്ങില്ല. നിലവിലെ സാഹചര്യത്തില്‍ യുദ്ധത്തിനുള്ള പ്രശ്‌നങ്ങളൊന്നുമില്ല. പാകിസ്ഥാന് അങ്ങനെയൊരു താല്‍പ്പര്യമില്ലെന്നും പാക് നയതന്ത്രജ്ഞൻ പ്രതികരിച്ചു.
ഉറി ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ പാക് യുദ്ധത്തിനു കളമൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതോടെയാണ്
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്.