ന്യൂയോര്‍ക്ക്|
VISHNU.NL|
Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (13:00 IST)
ചര്‍ച്ചകള്‍ക്കും സഹകരണത്തിനുമുള്ള സൌഹൃദാന്തരീക്ഷം നശിപ്പിച്ചത് പാക്കിസ്ഥാനാണെന്ന ആരോപണവുമായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്.
ഔദ്യോഗിക ചര്‍ച്ചകള്‍ക്കു തൊട്ടുമുന്‍പ് കശ്മീര്‍ വിഘടനവാദി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ പാക്കിസ്ഥാന്റെ നടപടിയാണ് ഇന്ത്യ - പാക്ക് ബന്ധത്തില്‍ വീണ്ടും ഉലച്ചില്‍ തട്ടാന്‍ കാരണമെന്ന് അവര്‍ ആരോപിച്ചു.
ഇന്ത്യ മുന്‍കൈയെടുത്താല്‍ മാത്രമേ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയുണ്ടാകുകയുള്ളൂവെന്ന പാക്ക് ദേശീയ സുരക്ഷാ-വിദേശ കാര്യ ഉപദേഷ്ടാവ് സര്‍തജ് അസീസ് പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു അവര്‍. വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനു ശേഷം ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സുഷമ.
പുതിയ സര്‍ക്കാര്‍ പുതിയ സന്ദേശം നല്‍കിയതാണ്. തന്റെ സത്യപ്രതിജ്ഞയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നവാസ് ഷെരീഫിനെ ക്ഷണിച്ചത്. വാഗാ - അട്ടാരി അതിര്‍ത്തിയിലൂടെ ഉടനടി വ്യാപാരം ആരംഭിക്കാമെന്ന് ഇരു പ്രധാനമന്ത്രിമാരും ധാരണയിലെത്തിയിരുന്നു. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഇരു രാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാര്‍ കൂടിക്കാഴ്ച നടത്തട്ടേയെന്ന് ഷെരീഫാണ് ആവശ്യപ്പെട്ടത്.
എന്നാല്‍ ഓഗസ്റ്റ് 25ന് ചര്‍ച്ചകള്‍ നടക്കാനിരിക്കെ, അതിന് നാല് ദിവസങ്ങള്‍ക്കു മുന്‍പ് ഹുറിയത്ത് നേതാക്കളുമായി ചര്‍ച്ച നടത്തി അവര്‍ ആ അന്തരീക്ഷം നശിപ്പിച്ചത് എന്ന് സുഷമ പറഞ്ഞു. കഴിഞ്ഞ മാസം ഇസ്ലാമാബാദില്‍ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ ചര്‍ച്ച നടത്താനിരുന്നതാണ്. പ്രശ്നങ്ങളേത്തുടര്‍ന്ന് ഇന്ത്യ ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.