Last Modified തിങ്കള്‍, 14 ജൂലൈ 2014 (16:59 IST)
ലോക പ്രശസ്ത
ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിംഗ് പാലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിക്കുന്നു.ഇസ്രയേലി പ്രസിഡന്റിന്റെ കോണ്‍ഫറന്‍സ് ബഹീഷ്കരിച്ചുകോണ്ടാണ്
അദ്ദേഹം തന്റെ
പ്രതിഷേധമറിയിച്ചിരിക്കുന്നത്.
പാലസ്തീനിലെ അക്കാദമിക് സമൂഹത്തിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് സ്റ്റീഫന്‍ ഹോക്കിംഗ് ബഹീഷ്കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.നേരത്തെ ഹൊക്കിങ്ങ് കൊണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്നറിയിച്ചപ്പോള്‍
ലൊകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു കോണ്‍ഫറന്‍സ് ബഹീഷ്കരിക്കണമെന്നാവശ്യപ്പെട്ട് നിരവധി
സന്ദേശങ്ങളാണ് ഹൊക്കിങ്ങിനു ലഭിച്ചത്.
ബൊയ്കോട്ട്, ഡിവെസ്റ്റ്മെന്റ് ആന്‍ഡ് സാങ്ഷ്ന്‍ (ബിഡിഎസ് ) എന്ന ഇസ്രയേലിന്മേല്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യടുന്ന സംഘടനയുടെ ആവശ്യങ്ങള്‍ക്ക്
സ്റ്റീഫന്‍ ഹോക്കിംഗിന്റെ ബഹീഷ്കരണ നടപടി കൂടുതല്‍ ശക്തിപകരുമന്നാണ് കരുതപ്പെടുന്നത്.