എന്റെ ഡാൻസിനെ പറ്റി എനിക്ക് നല്ല കോൺഫിഡൻസാണ്, അവർക്കില്ലാത്തതിന് ഞാനെന്തു ചെയ്യാൻ? തന്റെ ഡാൻസിനെ കുറിച്ച് മമ്മൂട്ടി

എന്റെ ഡാൻസിനെ പറ്റി എനിക്ക് നല്ല വിശ്വാസമാണെന്ന് മമ്മൂട്ടി

aparna shaji| Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2016 (14:27 IST)
ജോണി ആന്റണി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. മമ്മൂട്ടിയുടെ തമാശ നിറഞ്ഞ ഡയലോഗുകൾക്കൊപ്പം മമ്മൂട്ടിയുടെ ഡാൻസും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഡാൻസും പാട്ടും ഹ്യൂമറും ഫൈറ്റും നിറഞ്ഞ സിനിമയിൽ ഏറ്റവും കംഫർട്ടബിൾ ഡാൻസ് ആയിരുന്നെന്ന് മമ്മൂട്ടി പറഞ്ഞു. റേഡിയോ മാംഗോ സ്പോർട് ലൈറ്റിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

തോപ്പിൽ ജോപ്പനിലെ ചിൽ ചിഞ്ചിലമായി എന്ന ഗാനരംഗം അങ്ങനെ ചിത്രീകരിച്ചതിന് പിന്നിൽ മമ്മൂട്ടിക്ക് ഡാന്‍സ് ചെയ്യാന്‍ അറിയാത്തത് കൊണ്ടോ അതോ കൂടെയുള്ളവർ സമ്മതിക്കാത്തത് കൊണ്ടോ എന്ന ചോദ്യത്തിന് മറുപടി ''എന്റെ ഡാൻസിനെ പറ്റി എനിക്ക് നല്ല കോൺഫിഡൻസ് ഉണ്ട്. അവർക്ക് ഇല്ലാത്തതിന് ഞാൻ എന്ത് ചെയ്യാനാണ്'.

നര്‍മ്മത്തില്‍ പൊതിഞ്ഞ ലളിതമായ കുടുംബചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായാണ് ജോണി ആന്‍റണിയും മമ്മൂട്ടിയും നിഷാദ് കോയയും ചേര്‍ന്ന് തോപ്പില്‍ ജോപ്പന്‍ സൃഷ്ടിച്ചത്. കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തതോടെ തോപ്പില്‍ ജോപ്പന്‍റെ കരുത്തുവര്‍ദ്ധിച്ചു. പുലിമുരുകനോട് നേര്‍ക്കുനേര്‍ നിന്ന് ഒന്നാന്തരം മത്സരം കാഴ്ചവയ്ക്കാന്‍ ജോപ്പന് കഴിഞ്ഞു. വളരെ പെട്ടന്നാണ് ജോപ്പൻ മുടക്കുമുതൽ സ്വന്തമാക്കിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :